Begin typing your search...

അടിയന്തര പ്രധാന്യമുള്ള ജോലികൾ ചെയ്യുന്നവർക്ക് ഉച്ചവിശ്രമമില്ല; യുഎഇ ആഭ്യന്തര മന്ത്രാലയം

അടിയന്തര പ്രധാന്യമുള്ള ജോലികൾ ചെയ്യുന്നവർക്ക് ഉച്ചവിശ്രമമില്ല; യുഎഇ ആഭ്യന്തര മന്ത്രാലയം
X
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo

ചൂട് കൂടിവരുന്ന സാഹചര്യത്തിലാണ് യുഎഇ ആഭ്യന്തര മന്ത്രാലയം വെയിലത്ത് ജോലി ചെയ്യുന്നവർക്ക് ഉച്ചവിശ്രമം അനുവദിച്ചത്. എന്നാൽ അടിയന്തര പ്രാധാന്യമുളള ജോലികളിൽ ഏർപ്പെട്ടിരിക്കുന്നവർക്ക് ഉച്ചവിശ്രമം ബാധകമല്ലെന്നും മന്ത്രാലയം വ്യക്തമാക്കുന്നു. സെപ്റ്റംബർ 15 വരെ ഉച്ചയ്ക്ക് 12 മുതൽ 3.30 വരെയാണ് ഈ നിയന്ത്രണമുള്ളത്.

അപകടം ഒഴിവാക്കൽ, തകരാർ പരിഹരിക്കൽ തുടങ്ങിയ അടിയന്തര പ്രാധാന്യമുള്ള ജോലികൾക്ക് ഉച്ചവിശ്രമം വേണ്ട. വാതക ഓയിൽ പൈപ്പ് ലൈൻ സംബന്ധിച്ചുള്ള ജോലികൾ, വൈദ്യുതിയുമായി ബന്ധപ്പെട്ട ജോലി നോക്കുന്നവർ, ജല വിതരണം, മലിന ജല ലൈനുകൾ എന്നിവ സംബന്ധിച്ച് ജോലി ചെയ്യുന്നവർ, പൊതുറോഡിലെ ഗതാഗതം നിയന്ത്രിക്കുന്നവർ എന്നിവർക്കും ഉച്ചവിശ്രമമില്ല. അതേസമയം ഈ സമയങ്ങളിൽ ജോലി ചെയ്യുന്ന തൊഴിലാളികളുടെ സുരക്ഷ ഉറപ്പാക്കുക എന്നത് തൊഴിലുടമയുടെ ബാധ്യതയാണെന്നും ആഭ്യന്തര മന്ത്രാലയം വ്യക്തമാക്കുന്നു. എത്ര തൊഴിലാളികൾ ജോലി ചെയ്യുന്നുണ്ടോ അവർക്കുള്ള കുടിവെള്ളം , യുഎഇ ഗവൺമെന്റിന്റെ ആരോഗ്യ മന്ത്രാലയം അംഗീകരിച്ചിട്ടുള്ള പാനീയങ്ങൾ എന്നിവ ജോലി സ്ഥലത്ത് ഉണ്ടായിരിക്കണം. പ്രാഥമിക ആരോഗ്യ സുരക്ഷാ മരുന്നുകൾ ഉറപ്പാക്കേണ്ടത് തൊഴിലുടമയുടെ ബാധ്യതയാണെന്നും മന്ത്രാലയം ഓർമപ്പെടുത്തുന്നു.

ഇതിന് പുറമെ ശീതീകരണ സംവിധാനങ്ങളും നേരിട്ട് ചൂടേൽക്കാതിരിക്കാനുള്ള തണലിടങ്ങളും തൊഴിലാളികൾക്കായി ഒരുക്കി നൽകണം. ജോലി കഴിയുമ്പോൾ വിശ്രമിക്കാനുള്ള സ്ഥലവും നിർബന്ധമാണ്. ഉച്ചവിശ്രമവുമായി ബന്ധപ്പെട്ടുള്ള നിയമത്തിലെ മാർഗ നിർദേശങ്ങൾ ലംഘിക്കുന്നതായി കണ്ടെത്തിയാൽ 600590000 എന്ന നമ്പറിൽ വിളിച്ച് അറിയിക്കാവുന്നതാണ്.

WEB DESK
Next Story
Share it