Begin typing your search...

പുതുവത്സരാഘോഷം: ദുബൈയിൽ പൊതുഗതാഗതം ഉപയോഗിച്ചത് 22ലക്ഷംപേർ

പുതുവത്സരാഘോഷം: ദുബൈയിൽ പൊതുഗതാഗതം ഉപയോഗിച്ചത് 22ലക്ഷംപേർ
X
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo

പുതുവത്സരാഘോഷ രാവിൽ ദുബൈയിൽ പൊതുഗതാഗതം ഉപയോഗപ്പെടുത്തിയത് 22ലക്ഷത്തിലേറെ പേർ. ദുബൈ റോഡ് ഗതാഗത അതോറിറ്റിയാണ് ഇക്കാര്യം വെളിപ്പെടുത്തിയത്. മെട്രോ, ട്രാം, ബസ്, ടാക്‌സി എന്നിവയടക്കം ഉപയോഗിച്ചവരുടെ എണ്ണമാണ് അധികൃതർ പുറത്തുവിട്ടത്. ആഘോഷ സ്ഥലങ്ങളിലേക്കുള്ള വഴികളിൽ തിരക്ക് കുറക്കാനും എളുപ്പത്തിൽ എത്തിച്ചേരാനുമായി പൊതുഗതാഗത സംവിധാനങ്ങൾ ഉപയോഗപ്പെടുത്തണമെന്ന് നേരത്തെ അധികൃതർ നിർദേശിച്ചിരുന്നു. ദുബൈ മെട്രോയുടെ റെഡ്, ഗ്രീൻ പാതകളിലൂടെ 9.7ലക്ഷം യാത്രക്കാരാണ് സഞ്ചരിച്ചത്. ദുബൈ ട്രാം ഉപയോഗിച്ചവരുടെ എണ്ണം 56,208ഉം ബസ് ഉപയോഗപ്പെടുത്തിയവർ 4.01ലക്ഷവുമാണ്. അതേസമയം ടാക്‌സികൾ 5.9ലക്ഷം പേരും ഓൺലൈൻ വഴി ബുക് ചെയ്യുന്ന സേവനങ്ങൾ 1.67ലക്ഷം പേരും ഉപയോഗിച്ചു.

സമുദ്ര ഗതാഗത സംവിധാനങ്ങളും വലിയ വിഭാഗം താമസക്കാർ യാത്രക്ക് ഉപയോഗപ്പെടുത്തി. 97,261പേരാണ് അബ്രകളും ബോട്ടുകളും മറ്റു സംവിധാനങ്ങളും പ്രയോജനപ്പെടുത്തിയത്. പങ്കുവെക്കുന്ന വാഹനങ്ങൾ 1316പേർ പ്രയോജനപ്പെടുത്തി. വളരെ എളുപ്പത്തിലും പ്രയാസരഹിതവുമായ യാത്രാ സംവിധാനമാണ് നഗരത്തിൽ എല്ലായിടങ്ങളിലും പുതുവത്സര രാവിൽ ഒരുക്കാൻ കഴിഞ്ഞതെന്ന് ആർ.ടി.എ അധികൃതർ അറിയിച്ചു.

ദുബൈ മെട്രോ ഞായറാഴ്ച രാവിലെ 8 മുതൽ തിങ്കളാഴ്ച രാത്രി 12 വരെയും ദുബൈ ട്രാം ഞായറാഴ്ച രാവിലെ 9 മുതൽ തിങ്കളാ.ഴ്ച അർധ രാത്രി വരെയും വരെയും തുടർച്ചയായി സർവീസ് നടത്തിയിരുന്നു. ഞായറാഴ്ചയും തിങ്കളാഴ്ചയും സൗജന്യ പാർക്കിങ് ഏർപ്പെടുത്തിയതും സന്ദർശകർക്ക് വലിയ തോതിൽ ഗുണംചെയ്തു. മൾടി ലെവൽ പാർക്കിങുകൾ ഒഴികെയുള്ള സ്ഥലങ്ങളിലാണ് സൗജന്യം ലഭിച്ചത്. പുതുവത്സരാഘോഷങ്ങളുടെ ഭാഗമായുള്ള തിരക്കുകൾ കണക്കിലെടുത്ത് വിവിധ ബസ് സർവിസുകൾ താൽകാലികമായി റദ്ദാക്കുകയും പ്രത്യേക സർവീസുകൾ ഏർപ്പെടുത്തുകയും ചെയ്തിരുന്നു.

WEB DESK
Next Story
Share it