Begin typing your search...

അൽ ഐനിൽ പുതിയ ENOC സർവീസ് സ്റ്റേഷൻ പ്രവർത്തനമാരംഭിച്ചു

അൽ ഐനിൽ പുതിയ ENOC സർവീസ് സ്റ്റേഷൻ പ്രവർത്തനമാരംഭിച്ചു
X
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo

ENOC ഗ്രൂപ്പിന്റെ പുതിയ സർവീസ് സ്റ്റേഷൻ അൽ ഐനിൽ പ്രവർത്തനമാരംഭിച്ചു. അൽ ഐനിലെ മ്ബസാറാഹ് അൽ ഖദ്രയിലാണ് ഈ പുതിയ ഫ്യുയൽ സ്റ്റേഷൻ പ്രവർത്തനമാരംഭിച്ചിട്ടുള്ളത്. ഈ മേഖലയിലെ ഉപഭോക്താക്കൾക്ക് ഇന്ധനം ലഭ്യമാക്കുന്നതിനായാണ് ഈ പുതിയ സർവീസ് സ്റ്റേഷൻ ആരംഭിച്ചിരിക്കുന്നത്. യു എ ഇയുടെ വിവിധ ഭാഗങ്ങളിലായി ENOC ഗ്രൂപ്പിന്റെ കീഴിൽ ആരംഭിക്കുന്ന 191-മത് സർവീസ് സ്റ്റേഷനാണിത്.

അൽ ഐനിൽ നിന്ന് വാദി അഡ്വെഞ്ചർ, ജബൽ അൽ ഹഫീത്, E95 എന്നിവ ലക്ഷ്യമാക്കി സഞ്ചരിക്കുന്നവർക്ക് ഈ സർവീസ് സ്റ്റേഷൻ ഉപയോഗപ്പെടുത്താവുന്നതാണ്. നാലായിരം സ്‌ക്വയർ മീറ്ററിൽ നിർമ്മിച്ചിട്ടുള്ള ഈ സർവീസ് സ്റ്റേഷനിൽ ഇന്ധനം നിറയ്ക്കുന്നതിനുള്ള മൂന്ന് ഡിസ്‌പെൻസറുകൾ ഏർപ്പെടുത്തിയിട്ടുണ്ട്. ഇതിന് പുറമെ ഒരു സൂം കൺവീനിയൻസ് സ്റ്റോർ, ഓട്ടോപ്രൊ സർവീസ് സേവനങ്ങൾ എന്നിവയും ഈ സ്റ്റേഷനിൽ ലഭ്യമാക്കിയിട്ടുണ്ട് .

WEB DESK
Next Story
Share it