Begin typing your search...

ഇമി​ഗ്രേഷൻ ഉദ്യോ​ഗസ്ഥരോട് ഇനി കുട്ടികൾക്കും സംവദിക്കാം; പുതിയ കോൾ സെന്റർ സേവനം ആരംഭിച്ച് ദുബായ്

ഇമി​ഗ്രേഷൻ ഉദ്യോ​ഗസ്ഥരോട് ഇനി കുട്ടികൾക്കും സംവദിക്കാം; പുതിയ കോൾ സെന്റർ സേവനം ആരംഭിച്ച് ദുബായ്
X
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo

വിസയുമായി ബന്ധപ്പെട്ട വിവരങ്ങൾ കുട്ടികൾക്ക് തന്നെ ചോദിച്ചറിയാൻ പുതിയ സംവിധാനവുമായി ദുബായ് ജനറല്‍ ഡയറക്ടറേറ്റ് ഓഫ് റെസിഡന്‍സി ആന്‍ഡ് ഫോറിന്‍ അഫയേഴ്‌സ്. ഏഴ് വയസിനും 12 വയസിനും ഇടയില്‍ പ്രയാമുള്ള കുട്ടികള്‍ക്ക് ഇമിഗ്രേഷന്‍ ഉദ്യോഗസ്ഥരുമായി സംവദിക്കാന്‍ കഴിയുന്ന പുതിയ കോള്‍ സെന്റര്‍ സേവനമാണ് ആരംഭിച്ചിരിക്കുന്നതെന്ന് ജിഡിആർഎഫ്എ അറിയിച്ചു. യുവതലമുറയ്ക്ക് കൈത്താങ്ങായാണ് പുതിയ സംവിധാനം ഏർപ്പെടുത്തിയിരിക്കുന്നത്. വിസ, പാസ്‌പോര്‍ട്ട് പുതുക്കല്‍, യാത്രാ നടപടിക്രമങ്ങള്‍ എന്നിവയെക്കുറിച്ച് കുട്ടികള്‍ക്ക് തന്നെ ഉദ്യോഗസ്ഥരോട് ചോദിച്ച് മനസിലാക്കാനാകും.

ഒറ്റയ്ക്ക് യാത്ര ചെയ്യാന്‍ സാധിക്കുമോ, നഗരത്തിലുടനീളം സന്ദര്‍ശിക്കേണ്ട സ്ഥലങ്ങളെ കുറിച്ചും കുട്ടികൾക്ക് ഉദ്യോ​ഗസ്ഥരോട് ചോദിക്കാവുന്നതാണ്. കുട്ടികളുമായി ഇടപഴകുന്നതിലൂടെ അവരുടെ ആശങ്ങള്‍ മനസിലാക്കാനാകും. ഇതിലൂടെ സേവനങ്ങള്‍ എങ്ങിനെ കൂടുതല്‍ മെച്ചപ്പെടുത്താമെന്നും മനസിലാക്കാന്‍ സഹായിക്കുമെന്ന് ജിഡിആര്‍എഫ്എയിലെ ഉപഭോക്ത്യ ക്ഷേമ വിഭാഗം മേധാവി ലെഫ്റ്റനന്റ് കേണല്‍ ഖലീല്‍ മുഹമ്മദ് പറഞ്ഞു. എല്ലാ ദുബായ് ഇന്റര്‍നാഷ്ണല്‍ എയര്‍പോര്‍ട്ടിലെ ടെര്‍മിനലുകളിലും കുട്ടികളുടെ പാസ്‌പോര്‍ട്ട് നിയന്ത്രണ കൗണ്ടറുകള്‍ പ്രത്യേകം സജ്ജമാക്കിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.

ദുബായ് എയർപോർട്ട് ടെർമിനുകളിൽ കുട്ടികളുടെ പാസ്പോർട്ട് കൺട്രോൾ കൗണ്ടറുകളുടെ വിപുലീകരണത്തിൻ്റെ ഭാഗമായാണ് നടപടി. യുവ യാത്രക്കാരുടെ യാത്രാനുഭവവും യാത്രയും വർദ്ധിപ്പിക്കുന്നതാണ് പുതിയ സേവനത്തിലൂടെ ലക്ഷ്യമിടുന്നത്. യുഎഇയിലും വിദേശത്തും പ്രത്യേക കോൾ സേവനം ലഭ്യമാണ്. കുട്ടികൾക്ക് 8005111 എന്ന നമ്പറിലും (അവർ യുഎഇയിലാണെങ്കിൽ) +971 4 313-9999 എന്ന നമ്പറിലും (രാജ്യത്തിന് പുറത്ത്) ഇതേ ടോൾ ഫ്രീ അമേർ കോൾ സെന്ററിലേക്ക് വിളിക്കാവുന്നതാണ്.

WEB DESK
Next Story
Share it