Begin typing your search...

അനുമതി വാങ്ങാതെ ഇഫ്താർ വിതരണം ചെയ്യരുതെന്ന് ദുബായ്; നിയമം ലംഘിച്ചാൽ പിഴ ഒരു ലക്ഷം ദിർഹം

അനുമതി വാങ്ങാതെ ഇഫ്താർ വിതരണം ചെയ്യരുതെന്ന് ദുബായ്; നിയമം ലംഘിച്ചാൽ പിഴ ഒരു ലക്ഷം ദിർഹം
X
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo

വിശുദ്ധ റമദാൻ മാസത്തിൽ ദുബായിലെ താമസക്കാർക്ക് ഇഫ്താർ ഭക്ഷണം വിതരണം ചെയ്യാൻ അനുമതി ആവശ്യമാണെന്ന് അധികൃതർ വ്യക്തമാക്കി. ദുബായിലെ ഇസ്ലാമിക് അഫയേഴ്‌സ് ആൻഡ് ചാരിറ്റബിൾ ആക്റ്റിവിറ്റീസ് ഡിപ്പാർട്ട്‌മെന്റ് പ്രത്യേക വാർത്താ സമ്മേളനത്തിലാണ് ഇക്കാര്യം പ്രഖ്യാപിച്ചത്. അനുമതിയോടെ ഇഫ്താർ വിതരണം ചെയ്യുമ്പോൾ ഭക്ഷണ വിതരണത്തിൽ ആവശ്യമായ നിയമങ്ങൾ പാലിക്കണമെന്നും അധികൃതർ നിർദ്ദേശം നൽകി.

അനുമതിയില്ലാതെ ഏതെങ്കിലും വ്യക്തിയോ സ്ഥാപനമോ ഭക്ഷണം വിതരണം ചെയ്യുന്നത് അനധികൃത ചാരിറ്റി പ്രവർത്തനമായി കണക്കാക്കുമെന്ന് ഇസ്ലാമിക് അഫയേഴ്‌സ് ആൻഡ് ചാരിറ്റബിൾ ആക്റ്റിവിറ്റീസ് ഡിപ്പാർട്ട്‌മെന്റ് ചാരിറ്റബിൾ പ്രവർത്തനങ്ങൾക്കുള്ള ഡെപ്യൂട്ടി ഡയറക്ടർ മുഹമ്മദ് മൊസബ് ദാഹി പറഞ്ഞു. ഡിപ്പാർട്ട്മെന്റിന്റെ മുൻകൂർ അനുമതിയില്ലാതെ ഓഡിയോ, വിഷ്വൽ, അല്ലെങ്കിൽ പ്രിന്റ് മീഡിയ വഴി സംഭാവനകൾ ശേഖരിക്കുന്നതോ പരസ്യം ചെയ്യുന്നതോ ആയ പ്രവർത്തനങ്ങൾ നിരോധിക്കുന്ന നിയമത്തിന് കീഴിലാവും ഇഫ്ത്താർ വിതരണത്തെയും ഉൾപ്പെടുത്തുക.

ലൈസൻസില്ലാതെ പരസ്യം ചെയ്യുന്നതിനും സംഭാവനകൾ ശേഖരിക്കുന്നതിനും ഉള്ള പിഴ 5,000 ദിർഹത്തിനും ഒരു ലക്ഷം ദിർഹത്തിനും ഇടയിലായിരിക്കും. അതോടൊപ്പം ഒരു മാസത്തിൽ കുറയാത്തതും ഒരു വർഷത്തിൽ കൂടാത്തതുമായ തടവ് ശിക്ഷയ്ക്കും സാധ്യതയുണ്ട്. ഇതേ വ്യവസ്ഥകൾ അനധികൃതമായി ഇഫ്താറുകൾ സംഘടിപ്പിക്കുന്നവർക്കും ബാധകമാണ്. 2015 ലെ ദുബായിലെ എമിറേറ്റിലെ ധനസമാഹരണം നിയന്ത്രിക്കുന്നതുമായി ബന്ധപ്പെട്ട നിയമത്തിൽ അനുശാസിച്ചിരിക്കുന്നതു പ്രകാരം നിയമലംഘകരെ ബന്ധപ്പെട്ട ജുഡീഷ്യൽ അധികാരികളിലേക്ക് റഫർ ചെയ്യുമെന്നും ദാഹി കൂട്ടിച്ചേർത്തു. സംഭാവന നൽകുന്ന ഭക്ഷണം സുരക്ഷിതമാണെന്ന് ഉറപ്പാക്കുന്നതിന്റെ ഭാഗമായാണ് ഇത്തരമൊരു കർശന തീരുമാനം കൈക്കൊണ്ടിരിക്കുന്നതെന്നും വാർത്താ സമ്മേളനത്തിൽ ഐഎസിഎഡി അധികൃതർ പറഞ്ഞു.

ഇഫ്താർ വിതരണത്തിന് അനുമതി ലഭിക്കുന്നതിന് ആളുകൾക്ക് വകുപ്പുമായി ബന്ധപ്പെടാമെന്ന് ഉദ്യോഗസ്ഥർ കൂട്ടിച്ചേർത്തു. അനുമതി നേടുമ്പോൾ, അവർ ഭക്ഷണം നൽകുന്ന സ്ഥലങ്ങളെക്കുറിച്ചും തീയതിയെക്കുറിച്ചുമുള്ള വിവരങ്ങൾ അപേക്ഷയിൽ ഉൾപ്പെടുത്തണം. ഒരേ സമയത്ത് ഒരു പ്രദേശത്ത് ഇഫ്താർ ഭക്ഷണം വിതരണം ചെയ്യുന്നത് ഒഴിവാക്കാനും മറ്റ് അപേക്ഷകരെ വിതരണം ഇല്ലാത്ത പ്രദേശങ്ങളിലേക്ക് നയിക്കാനും ഇതിലൂടെ സാധിക്കുമെന്നും ഐഎസിഎഡി അധികൃതർ പറഞ്ഞു.

Aishwarya
Next Story
Share it