Begin typing your search...

'ഫ്രീ ലാൻസ് വിസ' എന്ന പേരിൽ യു.എ.ഇ സർക്കാർ വിസ ഇറക്കുന്നില്ല; വിസ തട്ടിപ്പിനെതിരെ ജാഗ്രത

ഫ്രീ ലാൻസ് വിസ എന്ന പേരിൽ യു.എ.ഇ സർക്കാർ വിസ ഇറക്കുന്നില്ല; വിസ തട്ടിപ്പിനെതിരെ ജാഗ്രത
X
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo

ഫ്രീലാൻസ് വിസ എന്ന പേരിൽ യുഎഇ സർക്കാർ വിസ ഇറക്കുന്നില്ലെന്ന് ഡോക്യൂമന്ററി ക്ലിയറിങ് രംഗത്ത് പ്രവർത്തിക്കുന്നവരുടെ കൂട്ടായ്മ. ഫ്രീലാൻസ് വിസ, പാർട്ണർ വിസ തുടങ്ങിയ പേരുകളിൽ യു.എ.ഇയിൽ വ്യാപക വിസാതട്ടിപ്പ് നടക്കുന്നതായും കൂട്ടായ്മ മുന്നറിയിപ്പ് നൽകി. സോഷ്യൽ മീഡിയയിൽ പരസ്യം നൽകി ചില സ്ഥാപനങ്ങൾ നടത്തുന്ന നിയമവിരുദ്ധ പ്രവണതക്കെതിരെ ജാഗ്രതവേണമെന്ന് ഡോ​ക്യു​മെ​ന്‍റ്​​സ്​ ക്ലി​യ​റി​ങ്​ സ്ഥാ​പ​ന​ങ്ങ​ളി​ലെ ജീ​വ​ന​ക്കാ​രു​ടെ സം​ഘ​ട​ന​യാ​യ​ മ​ൾ​ട്ടി ഹാ​ൻ​ഡ്​​സ്​ സ്റ്റാ​ഫ്​ അ​സോ​സി​യേ​ഷ​ൻ വാർത്താസമ്മേളനത്തിൽ പറഞ്ഞു.

യു.എ.ഇയിലെ വിസാ ഫീസ് നിരക്കുകൾ സർക്കാർ വെബ്സൈറ്റുകളിൽ വ്യക്തമാക്കിയിരിക്കേ അതിനേക്കാൾ കുറഞ്ഞ നിരക്കിൽ വിസ നൽകുമെന്ന വാഗ്ദാനം കബളിപ്പിക്കലും നിയമവിരുദ്ധവുമാണ്. പലപ്പോഴും മാതാപിതാക്കളെയോ വീട്ടുജോലിക്കാരെയോ കൊണ്ടുവരാൻ ആഗ്രഹിക്കുന്നവർ സ്വന്തം സ്‌പോൺസർഷിപ്പിൽ കഴിയാത്ത സാഹചര്യത്തിലാണ് ഫ്രീ ലാൻസ് എന്ന പേരിൽ ലഭിക്കുന്ന പാർട്ണർ വിസയെ ആശ്രയിക്കുന്നത്. ഇത്തരം ആവശ്യക്കാർ വിസക്കായി നൽകുന്ന രേഖകൾ ഉപയോഗിച്ച് ട്രേഡ് ലൈസൻസ് പുറത്തിറക്കുകയും അതിൽ പാർട്ണർ വിസ നൽകുകയും ചെയ്താണ് തട്ടിപ്പ്.ഈ ​ലൈ​സ​ൻ​സി​ൽ അ​പേ​ക്ഷ​ക​ർ അ​റി​യാ​തെ മ​റ്റു പാ​ർ​ട്ണ​ർ വി​സ​യും തു​ട​ർ​ന്ന് എം​പ്ലോ​യ്‌​മെ​ന്‍റ്​ വി​സ​യും പ​ല​ർ​ക്കാ​യി ന​ൽ​കും. ഒ​രു വ​ർ​ഷ​ത്തി​നു​ശേ​ഷം ലൈ​സ​ൻ​സ് കാ​ലാ​വ​ധി അ​വ​സാ​നി​ക്കു​ക​യും അ​തി​ന്​ കീ​ഴി​ൽ വി​റ്റ​ഴി​ച്ച എം​പ്ലോ​യ്‌​മെ​ന്‍റ്​ വി​സ​ക്കാ​രു​ടെ ഉ​ത്ത​ര​വാ​ദി​ത്തം കൂ​ടി ഈ ​പാ​ർ​ട്​​ണ​ർ​മാ​രു​ടെ പേ​രി​ലാ​വു​ക​യും ചെ​യ്യും.

ഇ​തി​ൽ എം​പ്ലോ​യ്‌​മെ​ന്‍റ്​ വി​സ​യെ​ടു​ത്ത​വ​ർ മ​റ്റൊ​രു ജോ​ലി​ക്കാ​യി വി​സ കാ​ൻ​സ​ൽ ചെ​യ്യേ​ണ്ട സ​മ​യ​ത്ത് ലൈ​സ​ൻ​സ് ഉ​ട​മ​യെ കി​ട്ടാ​തി​രി​ക്കു​ക​യും ലേ​ബ​ർ കോ​ട​തി​യി​ൽ പ​രാ​തി ന​ൽ​കു​ക​യും ചെ​യ്യും. തു​ട​ർ​ന്ന്​ ലേ​ബ​ർ കോ​ട​തി​യി​ൽ​നി​ന്ന് സ​മ​ൻ​സ്​ വ​രു​മ്പോ​ഴാ​ണ് പ​ല​രും ഇ​ക്കാ​ര്യം അ​റി​യു​ന്ന​ത്. ഇ​ത്ത​രം വി​സ വി​ൽ​പ​ന​ക്കാ​രെ പ്രോ​ത്സാ​ഹി​പ്പി​ക്കും വി​ധം ചി​ല വ്ലോ​ഗ​ർ​മാ​രും സ​മൂ​ഹ മാ​ധ്യ​മ​ങ്ങ​ളി​ൽ സ​ജീ​വ​മാ​ണ്.

ഒ​രു​വ​ർ​ഷ വി​സ​യു​ടെ​ പേ​രി​ലും ത​ട്ടി​പ്പ്​ ന​ട​ക്കു​ന്നു​ണ്ട്​. യ​ഥാ​ർ​ഥ​ത്തി​ൽ ഇ​ത് റി​മോ​ട്ട് വ​ർ​ക്ക് വി​സ​യാ​ണ്. അ​ഥ​വ യു.​എ.​ഇ​ക്ക് പു​റ​ത്തു​ള്ള ക​മ്പ​നി​ക​ളി​ൽ 3500 ഡോ​ള​റി​ന് മു​ക​ളി​ൽ ശ​മ്പ​ള​മു​ള്ള​വ​ർ​ക്ക്‌ യു.​എ.​ഇ​യി​ൽ താ​മ​സി​ച്ച് വി​ദൂ​ര​മാ​യി ജോ​ലി ചെ​യ്യാ​ൻ അ​നു​വ​ദി​ക്കു​ന്ന വി​സ​യാ​ണി​ത്. ഈ ​വി​സ​യെ മ​റ​യാ​ക്കി ത​ട്ടി​ക്കൂ​ട്ടി​യ ക​മ്പ​നി​ക​ളി​ൽ താ​ൽ​ക്കാ​ലി​ക​മാ​യി വ​ലി​യ ശ​മ്പ​ള​ക്ക​രാ​ർ നി​ർ​മി​ച്ച്​ അ​തി​ന്‍റെ പേ​രി​ൽ വി​സ സം​ഘ​ടി​പ്പി​ക്കു​ന്ന പ്ര​വ​ണ​ത​യും ക​ണ്ടു​വ​രു​ന്നു. ഇ​ത്ത​രം ത​ട്ടി​പ്പു​ക​ളി​ലും വ​ഞ്ചി​ത​രാ​വ​രു​തെ​ന്ന്​ മ​ൾ​ട്ടി സ്റ്റാ​ഫ് അ​സോ​സി​യേ​ഷ​ൻ വ്യ​ക്ത​മാ​ക്കി. അ​ബ്ദ​ല്ല മ​ഹ​മൂ​ദ്, ടി.​വി. സ​വാ​ദ്, ഇ.​സി. യാ​സ​ർ, കെ.​കെ.​സി. ദാ​വൂ​ദ് എ​ന്നി​വ​രും സ്റ്റാ​ഫ് അ​സോ​സി​യേ​ഷ​ൻ ഭാ​ര​വാ​ഹി​ക​ളാ​യ അ​ൻ​ഷാ​ദ് കാ​ഞ്ഞ​ങ്ങാ​ട്, എം.​കെ. ഹാ​ഷി​ർ, സി.​എ. റ​ഷീ​ദ് തു​ട​ങ്ങി​യ​വ​രും വാ​ർ​ത്ത​സ​മ്മേ​ള​ന​ത്തി​ൽ പ​​ങ്കെ​ടു​ത്തു.

WEB DESK
Next Story
Share it