Begin typing your search...

യുഎഇയിൽ മുട്ടയ്ക്കും കോഴിക്കുമുണ്ടായ വില വർധന എല്ലാ ബ്രാൻഡുകൾക്കും ബാധകമല്ലെന്ന് സാമ്പത്തിക മന്ത്രാലയം

യുഎഇയിൽ മുട്ടയ്ക്കും കോഴിക്കുമുണ്ടായ വില വർധന എല്ലാ ബ്രാൻഡുകൾക്കും ബാധകമല്ലെന്ന് സാമ്പത്തിക മന്ത്രാലയം
X
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo

യുഎഇയിൽ കോഴി മുട്ടയ്ക്കും കോഴി ഉൽപന്നങ്ങൾക്കും അടുത്തിടെയുണ്ടായ 13 ശതമാനം വിലവർദ്ധനവ് എല്ലാ ബ്രാൻഡുകൾക്കും ബാധകമല്ലെന്നും ഒമ്പത് യുഎഇ ഉത്പാദകർ വിതരണം ചെയ്യുന്നവയ്ക്ക് മാത്രമേ ബാധകമാവുകയുള്ളൂ എന്നും യുഎഇ സാമ്പത്തിക മന്ത്രാലയ ഉദ്യോഗസ്ഥൻ വ്യക്തമാക്കി.

റമദാൻ ആരംഭിക്കുന്നതിന് തൊട്ടുമുമ്പ് പ്രധാന വിഭവങ്ങളിലൊന്നായ കോഴിയുടെയും മുട്ടയുടെയും വില വർധിപ്പിച്ച നടപടിയിൽ യുഎഇയിലെ ഉപഭോക്താക്കൾ സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളിൽ തങ്ങളുടെ നിരാശ പ്രകടിപ്പിക്കുന്ന സാഹചര്യത്തിലാണ് വിശദീകരണവുമായി അധികൃതർ രംഗത്തെത്തിയത്. ഒമ്പത് യുഎഇ ഉൽപ്പാദകർ മന്ത്രാലയം മുമ്പാകെ സമർപ്പിച്ച അപേക്ഷ പരിഗണിച്ചാണ് അവർക്ക് ഉൽപ്പന്നങ്ങളുടെ വില വർധിപ്പിക്കാൻ അനുമതി നൽകിയതെന്നും അധികൃതർ വ്യക്തമാക്കി.

യുഎഇ വിപണിയിൽ മുട്ടയും കോഴിയിറച്ചിയും വിതരണം ചെയ്യുന്ന എല്ലാ ഉൽപ്പാദകർക്കും വില വർധനയ്ക്ക് അനുമതി നൽകിയിട്ടില്ലെന്നും മന്ത്രാലയം അറിയിച്ചു. വില വർധിപ്പിക്കാത്ത നിരവധി കോഴി ഉൽപ്പന്ന സ്ഥാപനങ്ങൾ രാജ്യത്ത് ഉണ്ട്. ഉപഭോക്താക്കൾക്ക് വില വർധന ബാധകമല്ലാത്ത വ്യത്യസ്ത ബ്രാൻഡുകളിൽ നിന്ന് ഇവ സ്വന്തമാക്കാമെന്നും സാമ്പത്തിക മന്ത്രാലയത്തിലെ മോണിറ്ററിംഗ് ആൻഡ് ഫോളോ അപ്പ് സെക്ടറിൻറെ അസിസ്റ്റൻറ് അണ്ടർസെക്രട്ടറി അബ്ദുല്ല അൽ ഷംസി പറഞ്ഞു. ഭക്ഷ്യ സാധനങ്ങൾ ഉൾപ്പെടെ മറ്റ് അവശ്യ വസ്തുക്കളുടെ വില വർദ്ധിപ്പിക്കാൻ മന്ത്രാലയം ഉദ്ദേശിക്കുന്നില്ലെന്നും അദ്ദേഹം പറഞ്ഞു. ഉപഭോക്തൃ സംരക്ഷണത്തെക്കുറിച്ച് ഇന്നലെ നടത്തിയ മാധ്യമ സമ്മേളനത്തിലായിരുന്നു അദ്ദേഹം ഇക്കാര്യത്തിൽ വ്യക്തത വരുത്തിയത്.

Aishwarya
Next Story
Share it