Begin typing your search...

യുഎഇയിലെ മുഴുവൻ സ്വകാര്യ കമ്പനി ജീവനക്കാർക്കും ഇൻഷൂറൻസ് നിർബന്ധം; അടുത്ത വർഷം ജനുവരി മുതൽ നിയമം പ്രാബല്യത്തിൽ വരും

യുഎഇയിലെ മുഴുവൻ സ്വകാര്യ കമ്പനി ജീവനക്കാർക്കും ഇൻഷൂറൻസ് നിർബന്ധം; അടുത്ത വർഷം ജനുവരി മുതൽ നിയമം പ്രാബല്യത്തിൽ വരും
X
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo

അടുത്ത വർഷം മുതൽ രാജ്യത്തെ മുഴുവൻ സ്വകാര്യ കമ്പനി ജീവനക്കാരെയും ഗാർഹിക തൊഴിലാളികളെയും നിർബന്ധിത ആരോഗ്യ ഇൻഷുറൻസ്​ പരിധിയിൽ ഉൾപ്പെടുത്തുന്ന നിയമത്തിന്​ മന്ത്രിസഭ അംഗീകാരം നൽകി.

തൊഴിലാളികൾക്ക്​ പുതിയ വിസ എടുക്കുമ്പോഴും പുതുക്കുമ്പോഴും തൊഴിൽദാതാവിനായിരിക്കും​​ ആരോഗ്യ ഇൻഷുറൻസ്​ തുക അടക്കാനുള്ള ബാധ്യത. അടുത്ത വർഷം ജനുവരി ഒന്നുമുതൽ നിയമം പ്രാബല്യത്തിൽ വരും. നിലവിൽ അബൂദബിയിലും ദുബൈയിലും​ ഒഴികെ മറ്റ്​ എമിറേറ്റിലെ തൊഴിലാളികൾക്ക്​ ആരോഗ്യ ഇൻഷുറൻസ്​ നിർബന്ധമല്ല. അബൂദബിയിൽ ജീവനക്കാരുടെ കുടുംബങ്ങളെയും നിർബന്ധിത ഇൻഷൂറൻസ്​ പരിധിയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്​.

രാജ്യത്തെ മുഴുവൻ തൊഴിലാളികൾക്കും നിലവാരമുള്ള ആരോഗ്യസുരക്ഷ ഉറപ്പുവരുത്തുകയാണ്​ പുതിയ നിയമത്തിന്‍റെ ലക്ഷ്യം. പദ്ധതി നടപ്പാക്കുന്നതിന്‍റെ ഭാഗമായി രാജ്യവ്യാപകമായി ബോധവത്​കരണ കാമ്പയിനുകൾ മാനവവിഭവശേഷി, എമിറേറ്റൈസേഷൻ മന്ത്രാലയത്തിന്‍റെ നേതൃത്വത്തിൽ സംഘടിപ്പിക്കും.

കഴിഞ്ഞ വർഷം തൊഴിലാളികൾക്ക്​ തൊഴിൽനഷ്ട ഇൻഷുറൻസ്​ പദ്ധതിയും സർക്കാർ പ്രഖ്യാപിച്ചിരുന്നു. സ്വകാര്യ, ഫെഡറൽ ഗവൺമെന്‍റ്​ ജീവനക്കാരായ 72 പേരാണ്​ പദ്ധതിയിൽ രജിസ്റ്റർ ചെയ്തിട്ടുള്ളത്​.

WEB DESK
Next Story
Share it