Begin typing your search...

സർവകലാശാലാ പ്രവേശനം എളുപ്പമാക്കി യുഎഇ; ഇനി മുതൽ എംസാറ്റ് പരീക്ഷ പാസാവേണ്ടതില്ല

സർവകലാശാലാ പ്രവേശനം എളുപ്പമാക്കി യുഎഇ; ഇനി മുതൽ എംസാറ്റ് പരീക്ഷ പാസാവേണ്ടതില്ല
X
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo

യുഎഇയിൽ യൂണിവേഴ്സിറ്റി പ്രവേശന നടപടി എളുപ്പമാക്കി വിദ്യാഭ്യാസ മന്ത്രാലയം. സർവകലാശാലകളിലെ അഡ്മിഷന് ഇനി എംസാറ്റ് അഥവാ എമിറേറ്റ്സ് സ്റ്റാൻഡൈസേഷൻ ടെസ്റ്റ് പാസാവൽ നിർബന്ധമില്ല. 2023-24 അധ്യയന വർഷത്തിൽ പുതിയ രീതി പ്രാബല്യത്തിൽ വരും.

യുഎഇയിൽ ഇതുവരെ സർവകലാശാല പ്രവേശനത്തിനും ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ അഡ്മിഷൻ ലഭിക്കുന്നതിനും എമിറേറ്റ്സ് സ്റ്റാൻഡൈസേഷൻ ടെസ്റ്റ് പാസാവേണ്ടത് നിർബന്ധമായിരുന്നു. ഈ നിബന്ധന ഒഴിവാക്കിയതോടെ പ്രവാസികളടക്കം വിദ്യാർഥികൾക്ക് എംസാറ്റ് കടമ്പയില്ലാതെ യുഎഇയിലെ സർവകലാശാലകളിൽ പ്രവേശനം നേടാൻ കഴിയും.

ഈ പുതിയ തീരുമാനം 2023-2024 അധ്യയന വർഷം മുതൽ നടപ്പാക്കും. എംസാറ്റ് പരീക്ഷ ഇല്ലാതെ തന്നെ സർവ്വകലാശാലകളും ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളും വിദ്യാഭ്യാസത്തിന്റെ ഗുണനിലവാരം കാത്തുസൂക്ഷിക്കുമെന്ന് പ്രതീക്ഷിക്കുന്നതായും അധികൃതർ അറിയിച്ചു

Ammu
Next Story
Share it