ലൂവർ അബുദാബി: ‘കാർടിയർ, ഇസ്ലാമിക് ഇൻസ്പിറേഷൻ ആൻഡ് മോഡേൺ ഡിസൈൻ’ പ്രദർശനം ആരംഭിച്ചു
'കാർടിയർ, ഇസ്ലാമിക് ഇൻസ്പിറേഷൻ ആൻഡ് മോഡേൺ ഡിസൈൻ' എന്ന പ്രദർശനം 2023 നവംബർ 16 മുതൽ ലൂവർ അബുദാബിയിൽ ആരംഭിച്ചു. കാർടിയറുടെ ജനപ്രിയ രൂപകല്പനകളിൽ ഇസ്ലാമിക കല ചെലുത്തിയിട്ടുള്ള സ്വാധീനം എടുത്ത് കാട്ടുന്നതാണ് ഈ പ്രദർശനം. ഈ പ്രദർശനം 2024 മാർച്ച് 24 വരെ നീണ്ട് നിൽക്കും.
The Cartier, Islamic Inspiration and Modern Design exhibition is taking place at @LouvreAbuDhabi from 16 November 2023 until 24 March 2024, to explore the influence of Islamic artistic traditions on Europe from the beginning of the 20th century until the present day. pic.twitter.com/RjiV21w6sx
— مكتب أبوظبي الإعلامي (@ADMediaOffice) November 26, 2023
ഇരുപതാം നൂറ്റാണ്ടിന്റെ ആരംഭഘട്ടം മുതൽ ഇതുവരെ യൂറോപ്യൻ കലാമേഖലകളിൽ ഇസ്ലാമിക കലാപാരമ്പര്യം ചെലുത്തിയിട്ടുള്ള സ്വാധീനം ഈ പ്രദർശനത്തിലൂടെ വിശകലനം ചെയ്യുന്നു. ലൂവർ അബുദാബി, മുസീ ദു ലൂവർ, ഫ്രാൻസ് മ്യൂസിയംസ്, മൈസോൻ കാർട്ടിയ എന്നിവർ സംയുക്തമായാണ് ഈ പ്രദർശനം ഒരുക്കിയിരിക്കുന്നത്.