Begin typing your search...

വൻ പുസ്തക ശേഖരവുമായി 'ലോഗോസ് ഹോപ്പ്' കപ്പൽ റാസൽഖൈമയിൽ

വൻ പുസ്തക ശേഖരവുമായി ലോഗോസ് ഹോപ്പ് കപ്പൽ റാസൽഖൈമയിൽ
X
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo

ലോകത്തിലെ ഏറ്റവും വലിയ ഫ്‌ലോട്ടിങ് പുസ്തകമേള റാസൽഖൈമയിൽ തുടങ്ങി. അൽ നഖീൽ പവർ ഹൗസിന് സമീപം ഖോർ തുറമുഖത്താണ് ആഗോള പുസ്തക ശേഖരവുമായി കപ്പൽ നങ്കൂരമിട്ടിരിക്കുന്നത്. 5000ത്തിലേറെ പുസ്തകങ്ങളാണ് ലോഗോസ് ഹോപ്പ് കപ്പൽ പുസ്തകശാലയിൽ ഒരുക്കിയിട്ടുള്ളത്. ഇംഗ്ലീഷ്, അറബിക് ഭാഷകളിൽ ലോകോത്തര എഴുത്തുകാരുടെ നോവലുകൾ, ചരിത്രം, സംസ്‌കാരം, മതം, രാഷ്ട്രീയം, ശാസ്ത്രം, കല തുടങ്ങി ബൃഹദ് വിജ്ഞാന ശേഖരം ഉൾക്കൊള്ളിച്ചാണ് പുസ്തക പ്രദർശനം. ഇത് രണ്ടാം തവണയാണ് പുസ്തകങ്ങളുടെ മഹാസമുദ്ര പ്രദർശനത്തിന് റാസൽഖൈമ വേദിയാകുന്നത്.

2011ൽ ദുബൈയിലും 2013ൽ റാസൽഖൈമയിലും അബുദാബിയിലും ലോഗോസ് ഹോപ്പ് കപ്പൽ പുസ്തക പ്രദർശനം നടന്നിരുന്നു. ഇക്കുറി ഇറാഖിലെ ബസ്‌റയിൽ നിന്നാണ് കപ്പൽ പുറപ്പെട്ടത്. ആവേശം നൽകുന്ന പ്രതികരണമാണ് റാസൽഖൈമയിൽ നിന്ന് ലഭിക്കുന്നതെന്ന് ലോഗോസ് ഹോപ്പ് പ്രോജക്ട് മാനേജർ കോൺസ്റ്റൻസ ഫിഗുറോവ പറഞ്ഞു. ആദ്യ ദിനത്തിൽ 500ൽപ്പരം പുസ്തക പ്രേമികൾ ഇവിടെയെത്തി. രണ്ട് ദിർഹം മുതലുള്ള പുസ്തകങ്ങൾ കപ്പലിൽ ലഭ്യമാണ്.

ഞായറാഴ്ച്ച വരെ റാസൽഖൈമയിൽ പുസ്തക പ്രദർശനം തുടരും. വൈകുന്നേരം നാല് മുതൽ 11 വരെ സന്ദർശകരെ സ്വീകരിക്കും. രാത്രി 12 വരെ പ്രദർശനം തുടരും. ഏപ്രിൽ 18 മുതൽ 23 വരെ ദുബൈ പോർട്ട് റാഷിദിലും മെയ് 17 മുതൽ ജൂൺ അഞ്ച് വരെ അബുദാബി പോർട്ട് സായിദിലും ലോഗോസ് ഹോപ്പ് കപ്പൽ പുസ്തക പ്രദർശനം നടക്കും. പൊതുജനങ്ങൾക്ക് പ്രവേശനം സൗജന്യമാണ്. കുട്ടികൾക്കായുള്ള വിനോദ പരിപാടികളും സാംസ്‌ക്കാരിക പരിപാടികളും കപ്പലിൽ ഒരുക്കിയിട്ടുണ്ട്.

Aishwarya
Next Story
Share it