എംബിഇസെഡ് സാറ്റിൻ്റെ വിക്ഷേപണം ; ബഹിരാകാശ സാങ്കേതികവിദ്യാ വികസനത്തിൽ പുതിയ നാഴികക്കല്ലെന്ന് ശൈഖ് ഹംദാൻ
‘എം.ബി.ഇസെഡ് സാറ്റി’ന്റെ വിക്ഷേപണം യു.എ.ഇയുടെ ബഹിരാകാശ സാങ്കേതികവിദ്യ വികസനത്തിൽ പുതിയ നാഴികക്കല്ലാണെന്ന് ദുബൈ കിരീടാവകാശിയും ഉപപ്രധാനമന്ത്രിയും പ്രതിരോധമന്ത്രിയുമായ ശൈഖ് ഹംദാൻ ബിൻ മുഹമ്മദ് ബിൻ റാശിദ് ആൽ മക്തൂം.
യു.എ.ഇ പ്രസിഡന്റ് ശൈഖ് മുഹമ്മദ് ബിൻ സായിദ് ആൽ നഹ്യാനെ ആദരിച്ചുകൊണ്ടുള്ള ഉപഗ്രഹം നമ്മുടെ സുസ്ഥിരതക്കും വികസനത്തിനും വലിയ സംഭാവന ചെയ്യുന്നതാണ്. നിലവിലെ സംവിധാനത്തേക്കാൾ ഇരട്ടി റെസലൂഷനുള്ള ചിത്രങ്ങൾ, പത്തിരട്ടി കൂടുതൽ ചിത്രങ്ങൾ, നിലവിലുള്ള സിസ്റ്റങ്ങളെക്കാൾ നാലിരട്ടി വേഗത്തിൽ ഡേറ്റ ട്രാൻസ്മിഷൻ എന്നിവ ഇതിന്റെ പ്രത്യേകതകളാണെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.