Begin typing your search...

അനുമതി ഇല്ലാതെ സ്ഥലം നികത്തി ; സ്ഥാപനങ്ങൾക്ക് പിഴ ചുമത്തി അജ്മാൻ നഗരസഭ

അനുമതി ഇല്ലാതെ സ്ഥലം നികത്തി ; സ്ഥാപനങ്ങൾക്ക് പിഴ ചുമത്തി അജ്മാൻ നഗരസഭ
X
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo

അ​നു​മ​തി​യി​ല്ലാ​തെ സ്ഥ​ലം നി​ക​ത്തി​യ സ്ഥാ​പ​ന​ങ്ങ​ള്‍ക്ക് അ​ജ്മാ​ന്‍ ന​ഗ​ര​സ​ഭ പി​ഴ ചു​മ​ത്തി. ന​ഗ​ര​സ​ഭ​യി​ല്‍ നി​ന്ന് അ​നു​മ​തി വാ​ങ്ങാ​തെ ന​ട​ത്തി​യ അ​ന​ധി​കൃ​ത പ്ര​വ​ര്‍ത്ത​ന​ങ്ങ​ളു​ടെ പേ​രി​ല്‍ മൂ​ന്നു വാ​ഹ​ന​ങ്ങ​ൾ ക​ണ്ടു​കെ​ട്ടു​ക​യും ഓ​രോ ക​മ്പ​നി​ക്കും 10,000 ദി​ർ​ഹം വീ​തം പി​ഴ​യും ചു​മ​ത്തി. ഇ​ത്ത​രം പ്ര​വൃ​ത്തി​ക​ള്‍ക്കെ​തി​രെ ശ​ക്ത​മാ​യ ന​ട​പ​ടി​ക​ള്‍ സ്വീ​ക​രി​ക്കു​മെ​ന്ന് ഡി​പ്പാ​ർ​ട്മെ​ന്‍റ്​ ആ​ക്ടി​ങ്​ ഡ​യ​റ​ക്ട​ർ ജ​ന​റ​ൽ എ​ൻ​ജി​നീ​യ​ർ ഖാ​ലി​ദ് മു​ഈ​ൻ അ​ൽ ഹൊ​സാ​നി പ​റ​ഞ്ഞു.

ഇ​തു​മാ​യി ബ​ന്ധ​പ്പെ​ട്ട് എ​ല്ലാ​വ​രി​ലും അ​വ​ബോ​ധം വ​ള​ർ​ത്തു​ന്ന​തി​നും ന​ല്ല സം​സ്കാ​രം പ്ര​ച​രി​പ്പി​ക്കു​ന്ന​തി​നും നി​ര​ന്ത​രം ശ്ര​മ​ങ്ങ​ള്‍ ന​ട​ക്കു​ന്നു​ണ്ടെ​ന്നും അ​ദ്ദേ​ഹം വ്യ​ക്ത​മാ​ക്കി. എ​മി​റേ​റ്റി​ന്‍റെ പ്ര​തി​ച്ഛാ​യ​യും സൗ​ന്ദ​ര്യാ​ത്മ​ക രൂ​പ​വും സം​ര​ക്ഷി​ക്കാ​നും എ​ല്ലാ പ്ര​തി​കൂ​ല പ്ര​തി​ഭാ​സ​ങ്ങ​ളെ​യും നേ​രി​ടാ​നും നി​രീ​ക്ഷ​ണ വ​കു​പ്പ് ആ​ഴ്ച​യി​ൽ ഏ​ഴു ദി​വ​സ​വും 24 മ​ണി​ക്കൂ​റും പ്ര​വ​ർ​ത്തി​ക്കു​ന്നു​ണ്ടെ​ന്ന് അ​ൽ ഹൊ​സാ​നി പ​റ​ഞ്ഞു. ഇ​ത്ത​രം പ്ര​വൃ​ത്തി​ക​ള്‍ ചെ​യ്യു​ന്ന​വ​ര്‍ അ​ധി​കൃ​ത​രി​ല്‍ നി​ന്നും മു​ന്‍‌​കൂ​ര്‍ അ​നു​മ​തി നേ​ടി​യി​രി​ക്ക​ണ​മെ​ന്നും അ​ദ്ദേ​ഹം ഓ​ർ​മി​പ്പി​ച്ചു.

WEB DESK
Next Story
Share it