Begin typing your search...

‘ലാബ് ഓഫ് ഫ്യൂച്ചർ’; വിദ്യാർത്ഥികളെ ആകർശിച്ച് ദുബൈയിലെ ആദ്യത്തെ 'സ്റ്റെം' അധിഷ്ഠിത ബഹിരാകാശ ശാസ്ത്ര ലാബ്

‘ലാബ് ഓഫ് ഫ്യൂച്ചർ’; വിദ്യാർത്ഥികളെ ആകർശിച്ച് ദുബൈയിലെ ആദ്യത്തെ സ്റ്റെം അധിഷ്ഠിത ബഹിരാകാശ ശാസ്ത്ര ലാബ്
X
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo

വിദ്യാർത്ഥികളെ ആകർശിക്കുകയാണ് ദുബൈയിൽ പ്രവർത്തനം തുടങ്ങിയ ആദ്യത്തെ 'സ്റ്റെം' അധിഷ്ഠിത ബഹിരാകാശ ശാസ്ത്ര ലാബ് . സ്പേസ് സയൻസ് ആൻഡ് ടെക്നോളജി ലാബായ ‘ലാബ് ഓഫ് ഫ്യൂച്ചർ’ വിദ്യാഭ്യാസത്തിന്‍റെ ഭാവി തിരുത്തിക്കുറിക്കുമെന്ന് അധികൃതർ പറയുന്നു. വിദ്യാർഥികളെ ബഹിരാകാശ പ്രമേയമാക്കിയുള്ള അത്ഭുതലോകത്തേയ്ക്ക് പ്രവേശിപ്പിക്കുന്ന പ്രദർശനത്തോടെയാണ് കരാമയിൽ ലാബ് ഉദ്ഘാടനം ചെയ്തത്. വിദ്യാർഥികളോടൊപ്പം അധ്യാപകരും രക്ഷിതാക്കളും ഉദ്ഘാടന പരിപാടിയിൽ പങ്കെടുത്തു. ഇവർക്ക് ലാബിന്‍റെ പ്രവർത്തനം വിശദീകരിച്ചു.

വളർന്നുവരുന്ന ജ്യോതിശാസ്ത്രജ്ഞർ മുതൽ എൻജിനീയനീയർമാർ വരെ മുമ്പെങ്ങുമില്ലാത്തവിധം ആഴത്തിലുള്ള പഠനാനുഭവം പ്രദാനം ചെയ്യുന്നതിലൂടെ വിദ്യാഭ്യാസ രംഗത്ത് വിപ്ലവം സൃഷ്ടിക്കുമെന്ന് ലാബ് ഓഫ് ഫ്യൂച്ചർ വാഗ്ദാനം ചെയ്യുന്നു. ലാബിന്‍റെ ഭാവികാല അന്തരീക്ഷവും അത്യാധുനിക സാങ്കേതികവിദ്യയും ആരെയും ആകർഷിക്കുന്നതാണ്. പ്രപഞ്ചത്തിലേക്കുള്ള അവിസ്മരണീയമായ യാത്രയ്ക്ക് വേദിയൊരുക്കുന്നതാണ് ഈ സംവിധാനം. ഹാൻഡ്-ഓൺ ലേണിങ്ങിന്‍റെയും തത്സമയ ആപ്ലിക്കേഷനുകളുടെയും അനന്തമായ സാധ്യതകൾ പ്രദർശിപ്പിക്കുന്ന ഒരു പരമ്പര തന്നെയാണ് ഇവിടെ ഒരുക്കിയിട്ടുള്ളത്. അവിടെ വിദ്യാർഥികൾക്ക് പര്യവേക്ഷണം നടത്താനും ഈ മേഖലയിലെ അറിവുകൾ നവീകരിക്കാനും സൗകര്യമുണ്ടെന്ന് ലാബ് ഓഫ് ഫ്യൂച്ചറിന്‍റെ സ്ഥാപകൻ അർപിത് ദുഗർ പറഞ്ഞു.

വിദ്യാർഥികൾക്ക് അത്യാധുനിക സൗകര്യങ്ങളിലേക്കും സംവേദനാത്മക പഠനാനുഭവങ്ങളിലേക്കും പ്രവേശനം നൽകുന്നതിലൂടെ ശാസ്ത്ര സാങ്കേതികതയോടുള്ള അവരുടെ ജിജ്ഞാസയും അഭിനിവേശവും ജ്വലിപ്പിക്കുകയാണ് ലക്ഷ്യം. വിവിധ സ്‌കൂളുകളിൽ നിന്നുള്ള പ്രിൻസിപ്പൽമാർ പങ്കെടുത്ത പരിപാടിയിൽ അധ്യാപകർക്കായി പ്രത്യേക സെഷനുകളും ഉണ്ടായിരുന്നു. പാർക്കിൻസൺസ് യുഎഇ സ്ഥാപകനും ചെയർമാനുമായ ഡോ. ഹുസൈഫ ഇബ്രാഹിം, നബ്ദ് അൽ ഇമാറാത് ബോർ‍ഡ് ഡയറക്ട്‍ ഡോ. കാബർ എന്നിവരും സംബന്ധിച്ചു. കൂടുതൽ വിവരങ്ങൾക്ക് www.laboffuture.com എന്ന വെബ് സൈറ്റ് സന്ദർശിക്കാവുന്നതാണ്.

WEB DESK
Next Story
Share it