Begin typing your search...

ലുലു ഹൈപ്പർമാർക്കറ്റുകളിൽ ചക്കോത്സവം; വിവിധ രാജ്യങ്ങളിലെ ചക്ക വിഭവങ്ങൾ തയാർ

ലുലു ഹൈപ്പർമാർക്കറ്റുകളിൽ ചക്കോത്സവം; വിവിധ രാജ്യങ്ങളിലെ ചക്ക വിഭവങ്ങൾ തയാർ
X
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo

ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള ചക്കയും ചക്ക വിഭവങ്ങളും കോർത്തിണക്കി യുഎഇയിലെ ലുലു ഹൈപ്പർ മാർക്കറ്റുകളിൽ ചക്ക മേള 'ജാക് ഫ്രൂട്ട് ഫെസ്റ്റ് 2023' നു തുടക്കമായി. ഇന്നു മുതൽ മേയ് മൂന്നു വരെയാണ് ഫെസ്റ്റ്. ഇന്ത്യ, മലേഷ്യ, ഇന്തോനീഷ്യ, യുഎസ്എ, വിയറ്റ്നാം, ശ്രീലങ്ക, യുഗാണ്ട തുടങ്ങിയ രാജ്യങ്ങളിൽ നിന്നുള്ള വിവിധ ഇനം ചക്കകളും അവ കൊണ്ടുള്ള വിഭവങ്ങളും മൂല്യ വർധിത ഉത്പന്നങ്ങളുമാണ് അഞ്ചു ദിവസം നീണ്ടു നിൽക്കുന്ന മേളയിൽ ഒരുക്കിയിട്ടുള്ളത്.


കേരളത്തിൽ നിന്നുള്ള തേൻ വരിക്ക, താമരച്ചക്ക, അയനിച്ചക്ക എന്നിവയെല്ലാം മേളയിലുണ്ട്. ചക്ക കൊണ്ടുള്ള ബിരിയാണി, കബാബ്, മസാല, അച്ചാർ, പായസം, ഹൽവ, ജാം, സ്‌ക്വാഷ്, വട്ടയപ്പം, ജ്യൂസുകൾ എന്നിവയെല്ലാം പ്രത്യേകതയാണ്. ലോകത്തിലെ ഏറ്റവും മികച്ച ചക്കയിനങ്ങളാണ് മേളയുടെ ഭാഗമായി ലുലു ഹൈപ്പർ മാർക്കറ്റുകളിൽ എത്തിച്ചിരിക്കുന്നതെന്ന് ലുലു അധികൃതർ വ്യക്തമാക്കി.


ലുലു ഹൈപ്പർമാർക്കറ്റ് അജ്മാനിൽ മീറ്റ് ആൻഡ് ഗ്രേറ്റ് പരിപാടിയിൽ സ്വദേശി കലാകാരി ഫാത്തിമ അൽ ഹൊസൈനി, മലയാള ചലച്ചിത്ര താരം ബാബു ആന്റണി എന്നിവർ പങ്കെടുത്തു. ദുബായ് അൽ കറാമ ലുലു ഹൈപ്പർമാർക്കറ്റിൽ നടി റിമ കല്ലിങ്ങൽ, ഫുഡ് വ്‌ലോഗർ സുൽത്താൻ അൽ ജസ്മി എന്നിവർ പങ്കെടുത്തു. ഉദ്ഘാടന ചടങ്ങിൽ ലുലു ഡയറക്ടർ ജയിംസ് വർഗീസ്, റീജിയേണൽ ഡയറക്ടർമാരായ കെ.പി. തമ്പാൻ, എം.എ. നൗഷാദ് തുടങ്ങിയവർ പങ്കെടുത്തു.





WEB DESK
Next Story
Share it