Begin typing your search...

ദുബൈ ആർടിഎ നടത്തിയ പരിശോധനയിൽ സ്കൂൾ ബസുകളിൽ വ്യാപക നിയമ ലംഘനങ്ങൾ കണ്ടെത്തി

ദുബൈ ആർടിഎ നടത്തിയ പരിശോധനയിൽ സ്കൂൾ ബസുകളിൽ വ്യാപക നിയമ ലംഘനങ്ങൾ കണ്ടെത്തി
X
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo

സ്കൂ​ൾ ബ​സു​ക​ളി​ൽ ക​ഴി​ഞ്ഞ ആ​റു മാ​സ​ത്തി​നി​ടെ ദു​ബൈ റോ​ഡ്​ ഗ​താ​ഗ​ത അ​തോ​റി​റ്റി ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ൽ വ്യാ​പ​ക നി​യ​മ​ലം​ഘ​ന​ങ്ങ​ൾ ക​ണ്ടെ​ത്തി. ക​ഴി​ഞ്ഞ വ​ർ​ഷം ജൂ​ലൈ​ക്കും ഡി​സം​ബ​റി​നും ഇ​ട​യി​ൽ 6,൩൨൩ പ​രി​ശോ​ധ​ന​ക​ളാ​ണ്​ ആ​ർ.​ടി.​എ സം​ഘ​ടി​പ്പി​ച്ച​ത്. പെ​ർ​മി​റ്റി​ല്ലാ​തെ വാ​ഹ​ന​മോ​ടി​ക്കു​ക, അം​ഗീ​കാ​ര​മി​ല്ലാ​ത്ത ഡ്രൈ​വ​ർ​മാ​രെ നി​യ​മി​ക്കു​ക, സ്കൂ​ൾ ബ​സി​ലെ സീ​റ്റു​ക​ളു​മാ​യി ബ​ന്ധ​പ്പെ​ട്ട്​ ആ​ർ.​ടി.​എ അം​ഗീ​ക​രി​ച്ച സാ​​ങ്കേ​തി​ക നി​ബ​ന്ധ​ന​ക​ൾ പാ​ലി​ക്കാ​തി​രി​ക്കു​ക, ബ​സി​ന്‍റെ അ​ക​ത്തും പു​റ​ത്തും പാ​ലി​ക്കേ​ണ്ട സാ​​ങ്കേ​തി​ക നി​ബ​ന്ധ​ന​ക​ളും രൂ​പ​വും വ​രു​ത്താ​തി​രി​ക്കു​ക തു​ട​ങ്ങി​യ നി​യ​മ​ലം​ഘ​ന​ങ്ങ​ളാ​ണ്​ പ​രി​ശോ​ധ​ന​യി​ൽ ക​ണ്ടെ​ത്തി​യ​ത്. അ​ഗ്​​നി​ര​ക്ഷ ഉ​പ​ക​ര​ണം, ജി.​പി.​എ​സ്​ ട്രാ​ക്കി​ങ്​ സി​സ്റ്റം, സി.​സി കാ​മ​റ എ​ന്നി​വ ഉ​ൾ​പ്പെ​ടെ​യു​ള്ള സൗ​ക​ര്യ​ങ്ങ​ൾ ഒ​രു​ക്കു​ന്ന​തി​ലും പാ​ളി​ച്ച​ക​ൾ ക​ണ്ടെ​ത്തി​യ​താ​യി ആ​ർ.​ടി.​എ വെ​ളി​പ്പെ​ടു​ത്തി. അ​തേ​സ​മ​യം എ​ത്ര പേ​ർ നി​യ​മം ലം​ഘി​ച്ചു​വെ​ന്ന്​ അ​ധി​കൃ​ത​ർ വ്യ​ക്ത​മാ​ക്കി​യി​ല്ല.

യു.​എ.​ഇ​യി​ൽ ​ഡ്രൈ​വ​ർ​മാ​ർ​ക്ക്​ ഡ്രൈ​വി​ങ്​ ലൈ​സ​ൻ​സ്​ ഉ​ണ്ടെ​ങ്കി​ലും സ്കൂ​ൾ വാ​ഹ​ന​ങ്ങ​ൾ ഓ​ടി​ക്കാ​ൻ പ്ര​ത്യേ​ക പെ​ർ​മി​റ്റ്​ വേ​ണം. ആ​ർ.​ടി.​എ ന​ട​ത്തു​ന്ന പ​രി​ശീ​ല​ന​ങ്ങ​ൾ വി​ജ​യ​ക​ര​മാ​യി പൂ​ർ​ത്തീ​ക​രി​ക്കു​ക​യും ടെ​സ്റ്റു​ക​ളി​ൽ പാ​സാ​കു​ക​യും ചെ​യ്താ​ലാ​ണ്​ പെ​ർ​മി​റ്റ്​ ല​ഭി​ക്കു​ക. അ​പേ​ക്ഷ​ക​ർ 25 വ​യ​സ്സി​ന്​ താ​ഴെ​യു​ള്ള​വ​രാ​ക​രു​ത്, ക്രി​മി​ന​ൽ കേ​സു​ക​ളി​ൽ അ​ക​പ്പെ​ട്ട​വ​രാ​ക​രു​ത്​ തു​ട​ങ്ങി​യ നി​ബ​ന്ധ​ന​ക​ളും പാ​ലി​ക്ക​ണം. സ്കൂ​ൾ ബ​സ്​ അ​റ്റ​ൻ​ഡ​ർ​മാ​ർ​ക്കും സ​ഹാ​യി​ക​ൾ​ക്കും ആ​ർ.​ടി.​എ പ്ര​ത്യേ​ക ​പെ​ർ​മി​റ്റ്​ വേ​ണ​മെ​ന്നാ​ണ്​ നി​യ​മം.

WEB DESK
Next Story
Share it