Begin typing your search...

ഇന്ത്യ- അബുദാബി പ്രതിദിന സർവീസ് പ്രഖ്യാപിച്ച് ഇൻഡിഗോ

ഇന്ത്യ- അബുദാബി പ്രതിദിന സർവീസ് പ്രഖ്യാപിച്ച് ഇൻഡിഗോ
X
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo

ഇന്ത്യ- അബുദാബി പ്രതിദിന സർവീസ് പ്രഖ്യാപിച്ച് ഇൻഡിഗോ. കണ്ണൂർ ഉൾപ്പെടെ ഇന്ത്യയിലെ മൂന്ന് നഗരങ്ങളിൽ നിന്നാണ് അബൂദബി സായിദ് അന്താരാഷ്ട്ര വിമാനത്താവളത്തിലേക്ക് ഇൻഡിഗോ എയർലൈൻസ് പ്രതിദിന സർവിസുകൾ പ്രഖ്യാപിച്ചത്. കണ്ണൂർ, ചണ്ഡിഗഢ്, ലഖ്‌നോ എന്നിവിടങ്ങളിൽ നിന്നാണ് പുതിയ സർവിസ് ആരംഭിക്കുന്നത്.

അബൂദബിയിലേക്കുള്ള സർവിസ് ശൃംഖല വ്യാപിപ്പിക്കുന്നതിൻറെ ഭാഗമായി 21 പ്രതിവാര സർവിസുകളും കൂട്ടിച്ചേർത്തിട്ടുണ്ട്. ഇതോടെ അബൂദബിയിലേക്കുള്ള ഇൻഡിഗോയുടെ ആകെ സർവിസുകൾ 63 ആയി. അതേസമയം, ഇൻഡിഗോ പുതിയ സർവിസ് പ്രഖ്യാപിച്ചതോടെ അബൂദബി സായിദ് അന്താരാഷ്ട്ര വിമാനത്താവളത്തിൽ നിന്നുള്ള ആകെ ലക്ഷ്യസ്ഥാനങ്ങളുടെ എണ്ണം 120 കടന്നു.

പുതിയ സർവിസുകൾ പ്രഖ്യാപിച്ചു കൊണ്ട് സുപ്രധാനമായ ചുവടുവെപ്പാണ് ഇൻഡിഗോ നടത്തിയിരിക്കുന്നതെന്ന് സായിദ് അന്താരാഷ്ട്ര വിമാനത്താവളം മാനേജിങ് ഡയറക്ടറും സി.ഇ.ഒയുമായ എലീന സൊർളിനി പറഞ്ഞു. ഇൻഡിഗോയുടെ പ്രഖ്യാപനം പ്രാദേശിക ഹബ് എന്ന നിലയിലുള്ള അബൂദബിയുടെ സ്ഥാനം കൂടുതൽ ശക്തിപ്പെടുത്താനും ഇന്ത്യയിലെ പ്രധാന നഗരങ്ങളിലേക്കുള്ള സർവിസ് ശൃംഖല ശക്തിപ്പെടുത്താനും സാധിക്കുമെന്നും അവർ കൂട്ടിച്ചേർത്തു. അബൂദബി വിമാനത്താവളവുമായുള്ള പങ്കാളിത്തവും സഹകരണവും മെച്ചപ്പെടുത്തുന്ന നടപടികൾ കൂടുതൽ ശക്തമായി തുടരുമെന്ന് ഇൻഡിഗോ ചീഫ് എക്‌സിക്യൂട്ടിവ് ഓഫിസർ പീറ്റർ എൽബേഴ്‌സ് പറഞ്ഞു.

WEB DESK
Next Story
Share it