Begin typing your search...

ഇന്ത്യ - യു.എ.ഇ വിമാന ടിക്കറ്റിന് പൊള്ളുന്ന വില

ഇന്ത്യ - യു.എ.ഇ വിമാന ടിക്കറ്റിന് പൊള്ളുന്ന വില
X
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo

ഇന്ത്യയില്‍ നിന്ന് യുഎഇയിലേക്കുള്ള വിമാനടിക്കറ്റ് നിരക്ക് കുതിച്ചുയരുന്നു. വേനല്‍ അവധി കഴിഞ്ഞ് പ്രവാസികള്‍ യുഎഇയിലക്ക് മടങ്ങി തുടങ്ങിയതോടെയാണ് വിമാന കമ്പനികള്‍ ടിക്കറ്റ് നിരക്ക് വലിയ തോതില്‍ ഉയര്‍ത്തിയത്. ഓഫ് സീസണുമായി താരമത്യം ചെയ്യുമ്പോള്‍ 200 ശതാനത്തോളം വര്‍ധനവാണ് ടിക്കറ്റ് നിരക്കില്‍ ഉണ്ടായിരിക്കുന്നത്.ജൂലൈ പകുതി മുതല്‍ ഇന്ത്യയില്‍ നിന്ന് യുഎഇയിലേക്കുള്ള ടിക്കറ്റ് നിരക്കില്‍ വിമാന കമ്പനികള്‍ വര്‍ധനവ് വരുത്തിയിരുന്നു. ഇതാണ് ഇപ്പോള്‍ യാത്രക്കാര്‍ക്ക് താങ്ങനാകാത്ത നിലയില്‍ എത്തി നില്‍ക്കുന്നത്.

ജൂലൈ ആദ്യ വാരം 13,000 മുതല്‍ 22,000 രൂപ വരെയായിരുന്നു ടിക്കറ്റ് നിരക്കെങ്കില്‍ ഇപ്പോള്‍ അത് 29,000 മുതല്‍ 50,000 രൂപ വരെയായി ഉയര്‍ന്നു. കൊച്ചിയില്‍ നിന്നും ദുബായിലേക്കുളള ടിക്കറ്റിന് ഇപ്പോല്‍ 32,000 രൂപക്ക് മുകളില്‍ നല്‍കണം. ടിക്കറ്റ് നിരക്ക് വലിയ തോതില്‍ ഉയര്‍ന്നതോടെ മലയാളികള്‍ ഉള്‍പ്പെടെയുള്ള പ്രവാസികള്‍ യുഎഇയിലേക്കുള്ള മടക്കയാത്ര അടുത്ത മാസത്തേക്ക് മാറ്റിയിരിക്കുകയാണ്. സെപ്റ്റംബര്‍ പകുതിയോടെ ടിക്കറ്റ് നിരക്കില്‍ കുറവ് ഉണ്ടാകുമെന്ന പ്രതീക്ഷയിലാണ് പ്രവാസികള്‍. അവധിക്കാലങ്ങളില്‍ ടിക്കറ്റ് നിരക്ക് വര്‍ധിക്കുന്നത് പതിവാണെങ്കിലും ഇപ്പോഴത്തേത് ഉണ്ടാകാത്ത വര്‍ധന ആണെന്ന് ട്രാവല്‍ ഏജന്‍സികള്‍ ചൂണ്ടികാട്ടുന്നു.

ഇന്ത്യയിലെ വിവിധ ഡെസ്റ്റിനേഷനുകളിലേക്കുണ്ടായിരുന്ന എയര്‍ ഇന്ത്യ വിമാനങ്ങള്‍ സര്‍വീസ് നിര്‍ത്തിയതും സാമ്പത്തിക പ്രതിസന്ധി മൂലം ബജറ്റ് എയര്‍ ലൈനായ ഗോ ഫസ്റ്റിന്റെ സര്‍വീസ് നിലച്ചതും നിരക്ക് വര്‍ധനവിന്റെ ആക്കം കൂട്ടിയെന്നും ട്രാവല്‍ ഏജന്‍സികള്‍ പറയുന്നു.

WEB DESK
Next Story
Share it