Begin typing your search...

കഴിഞ്ഞ മൂന്ന് മാസത്തിനിടെ 'റുവാദി'ൽ രജിസ്റ്റർ ചെയ്തത് 109 പദ്ധതികൾ

കഴിഞ്ഞ മൂന്ന് മാസത്തിനിടെ റുവാദിൽ രജിസ്റ്റർ ചെയ്തത് 109 പദ്ധതികൾ
X
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo

ഷാ​ർ​ജ എ​മി​റേ​റ്റി​ലെ ചെ​റു​കി​ട-​ഇ​ട​ത്ത​രം വ്യ​വ​സാ​യ സം​രം​ഭ​ങ്ങ​ളെ പി​ന്തു​ണ​ക്കു​ന്ന​തി​നാ​യി സാ​മ്പ​ത്തി​ക വി​ക​സ​ന വ​കു​പ്പി​ന്‍റെ അം​ഗീ​കാ​ര​ത്തോ​ടെ പ്ര​വ​ർ​ത്തി​ക്കു​ന്ന ‘റു​വാ​ദ്​’ സം​രം​ഭ​ത്തി​ൽ ന​ട​പ്പു സാ​മ്പ​ത്തി​ക വ​ർ​ഷ​ത്തെ ആ​ദ്യ പാ​ദ​ത്തി​ൽ ര​ജി​സ്റ്റ​ർ ചെ​യ്ത​ത്​ 109 പു​തി​യ പ​ദ്ധ​തി​ക​ൾ. ഇ​ക്കാ​ല​യ​ള​വി​ൽ ആ​കെ 5.5 ല​ക്ഷം ദി​ർ​ഹം മൂ​ല്യം​വ​രു​ന്ന ര​ണ്ട്​ പൈ​ല​റ്റ്​ പ​ദ്ധ​തി​ക​ൾ​ക്ക്​ റു​വാ​ദ്​ അം​ഗീ​കാ​ര​വും ന​ൽ​കി​യി​ട്ടു​ണ്ട്.

ക​ഴി​ഞ്ഞ ദി​വ​സം റു​വാ​ദ്​ പു​റ​ത്തു​വി​ട്ട ക​ണ​ക്കു​ക​ൾ പ്ര​കാ​രം അം​ഗ​ത്വം, സാ​മ്പ​ത്തി​കം, ക​ൺ​സ​ൽ​ട്ടി​ങ്​ എ​ന്നി​വ ഉ​ൾ​പ്പെ​ടെ സേ​വ​ന​ങ്ങ​ൾ നേ​ടു​ന്ന​തി​നാ​യി 125 പ​ദ്ധ​തി​ക​ളാ​ണ്​ ഈ ​വ​ർ​ഷം ആ​ദ്യ മൂ​ന്നു മാ​സ​ത്തി​നി​ടെ റു​വാ​ദ്​ ന​ട​പ്പാ​ക്കി​യ​ത്. 109 പ​ദ്ധ​തി​ക​ൾ റു​വാ​ദി​ന്‍റെ സേ​വ​ന​ങ്ങ​ൾ സ്വീ​ക​രി​ച്ചു. അം​ഗ​ത്വം പു​തു​ക്കു​ന്ന​തി​നാ​യി 52 പ​ദ്ധ​തി​ക​ൾ​ക്കും 42 പ​ദ്ധ​തി​ക​ൾ​ക്ക്​ നാ​ല്, അ​ഞ്ച്​ വ​ർ​ഷ​ത്തേ​ക്ക് അം​ഗ​ത്വം നീ​ട്ടി ന​ൽ​കു​ന്ന​തി​നും ​​അം​ഗീ​കാ​രം ന​ൽ​കി.

അം​ഗ​ത്വ​മു​ള്ള സ്ഥാ​പ​ന​ങ്ങ​ളു​ടെ പ്ര​വൃ​ത്തി​ക​ൾ വി​ല​യി​രു​ത്തു​ന്ന​തി​നാ​യി 35 സ​ന്ദ​ർ​ശ​ന​ങ്ങ​ളാ​ണ്​ റു​വാ​ദ്​ ന​ട​ത്തി​യ​ത്. ഒ​മ്പ​ത്​ പ​രി​ശീ​ല​ന പ്രോ​ഗ്രാ​മു​ക​ളി​ലാ​യി 362 പേ​ർ എ​ൻ​റോ​ൾ ചെ​യ്യു​ക​യും ചെ​യ്തു.

WEB DESK
Next Story
Share it