Begin typing your search...

യു എ ഇയിലേക്ക് പതിനായിരം ദിർഹത്തിന് മുകളിലെ ഇറക്കുമതി; വിദേശകാര്യ മന്ത്രാലയത്തിന്റെ അറ്റസ്റ്റേഷൻ നിർബന്ധം

യു എ ഇയിലേക്ക് പതിനായിരം ദിർഹത്തിന് മുകളിലെ ഇറക്കുമതി; വിദേശകാര്യ മന്ത്രാലയത്തിന്റെ അറ്റസ്റ്റേഷൻ നിർബന്ധം
X
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo

യു എ ഇയിലേക്ക് പതിനായിരം ദിർഹത്തിനോ, അതിന് മുകളിലോ മൂല്യമുള്ള ചരക്കുകൾ ഇറക്കുമതി ചെയ്യാൻ ഇനി മുതൽ വിദേശകാര്യമന്ത്രാലയത്തിന്റെ അറ്റസ്റ്റേഷൻ നിർബന്ധമാകും. ഫെബ്രുവരി ഒന്ന് മുതലാണ് പുതിയ നിബന്ധന നിലവിൽ വരിക. ഇൻവോയ്സുകൾ സാക്ഷ്യപ്പെടുത്താൻ ഓൺലൈൻ സംവിധാനവും ഏർപ്പെടുത്തിയിട്ടുണ്ട്. പതിനായിരം ദിർഹത്തിനോ, അതിന് മുകളിലോ മൂല്യമുള്ള ഇറക്കുമതിക്ക് യു എ ഇ വിദേശകാര്യ, അന്താരാഷ്ട്ര സഹകരണ മന്ത്രാലയമാണ് ഇൻവോയിസുകൾ സാക്ഷ്യപ്പെടുത്തേണ്ടത്.

150 ദിർഹമാണ് ഇംപോർട്ട് ഇൻവോയ്സ്, സർട്ടിഫിക്കറ്റ് ഓഫ് ഒറിജിൻ തുടങ്ങിയ രേഖകൾ അറ്റസ്റ്റ് ചെയ്യാൻ ഈടാക്കുക. ഇതിന് ചരക്കുകൾ കൈപറ്റാൻ ഡിക്ളറേഷൻ നൽകി 14 ദിവസം വരെ ഗ്രേസ് പിരീഡ് അനുവദിക്കും. ഇക്കാലയളവിലും സാക്ഷ്യപ്പെടുത്തൽ പൂർത്തിയാക്കിയില്ലെങ്കിൽ ഒരു ഇൻവോയിസിന് 500 ദിർഹം എന്ന നിരക്കിൽ പിഴ ഈടാക്കും.

Ammu
Next Story
Share it