Begin typing your search...

യു എ ഇയിലെ അറബിക് കലിഗ്രഫിയുടെ ചരിത്രം പറയുന്ന പ്രത്യേക പ്രദർശനം ആരംഭിച്ചു

യു എ ഇയിലെ അറബിക് കലിഗ്രഫിയുടെ ചരിത്രം പറയുന്ന പ്രത്യേക പ്രദർശനം ആരംഭിച്ചു
X
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo

യു എ ഇയിലെ അറബിക് കലിഗ്രഫിയുടെ ചരിത്രം പറയുന്ന 'ഹിസ്റ്ററി ഓഫ് അറബിക് കലിഗ്രഫി ഇൻ ദി യുണൈറ്റഡ് അറബ് എമിറേറ്റ്സ്' എന്ന പേരിലുള്ള ഒരു പ്രത്യേക പ്രദർശനം ദുബായിൽ ആരംഭിച്ചു. ദുബായ് കലിഗ്രഫി ബിനാലെയുടെ ഭാഗമായാണ് ഈ പ്രദർശനം സംഘടിപ്പിക്കുന്നത്. യു എ ഇയിലെ ഏറ്റവും വലിയ ഹെറിറ്റേജ് മ്യൂസിയമായ അൽ ഷിന്ദഗ മ്യൂസിയത്തിന്റെ വിസിറ്റർ സെന്ററിൽ ഒരുക്കിയിരിക്കുന്ന ഈ പ്രദർശനം ഒക്ടോബർ 31-ന് ദുബായ് കലിഗ്രഫി ബിനാലെ അവസാനിക്കുന്നത് വരെ നീണ്ട് നിൽക്കും. ഹ്‌റൂഫ് അറബിയ മാഗസിനുമായി ചേർന്നാണ് ദുബായ് കൾച്ചർ ഈ പ്രത്യേക പ്രദർശനം ഒരുക്കിയിരിക്കുന്നത്.

12 എമിറാത്തി കലിഗ്രഫി കലാകാരൻമാരുടെ പന്ത്രണ്ട് കലാരൂപങ്ങളാണ് ഈ പ്രദർശനത്തിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. കലിഗ്രഫി എന്ന കലാരൂപത്തിന്റെ വികാസത്തിനായി ഇവർ നൽകിയ സംഭവനകളിലേക്ക് വെളിച്ചം വീശുന്നതാണ് ഈ പ്രദർശനം. യു എ ഇ എന്ന രാജ്യത്തിന്റെ രൂപീകരണത്തിന് മുൻപും അതിന് ശേഷവും അതിന്റെ ചരിത്രത്തിൽ അറബിക് കലിഗ്രഫി എന്ന കലയ്ക്ക് ഉണ്ടായിരുന്ന സ്ഥാനം പരിശോധിക്കുന്ന ഒരു പ്രത്യേക വിഭാഗവും ഈ പ്രദർശനത്തിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. ദുബായ് കലിഗ്രഫി ബിനാലെയുടെ ആദ്യ പതിപ്പ് 2023 ഒക്ടോബർ 1-ന് ദുബായ് കൾച്ചർ ചെയർപേഴ്സൺ ഷെയ്‌ഖ ലത്തീഫ ബിൻത് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം ഉദ്ഘാടനം ചെയ്തിരുന്നു. ഒരു കലാരുപം എന്ന നിലയിൽ കലിഗ്രഫിയ്ക്കുള്ള സവിശേഷത, അറബിക് സംസ്കാരത്തിൽ കയ്യെഴുത്ത്‌, കൈയെഴുത്തുശാസ്‌ത്രം എന്നിവയ്ക്കുള്ള പ്രാധാന്യം എന്നിവ ഈ ബിനാലെ ചൂണ്ടിക്കാട്ടുന്നു.

WEB DESK
Next Story
Share it