Begin typing your search...

'വൺ ബില്യൺ മീൽസ് പദ്ധതി': ഒരുകോടി ദിർഹം പ്രഖ്യാപിച്ച എം.എ. യൂസഫലിയെ ആദരിച്ച് ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം

വൺ ബില്യൺ മീൽസ് പദ്ധതി: ഒരുകോടി ദിർഹം പ്രഖ്യാപിച്ച എം.എ. യൂസഫലിയെ ആദരിച്ച് ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം
X
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo

യുഎഇയുടെ 1 ബില്യൺ മീൽസ് കാമ്പയ്‌നിലേക്ക് 1 കോടി ദിർഹം സംഭാവന പ്രഖ്യാപിച്ച ലുലു ഗ്രൂപ്പ് ചെയർമാൻ എം എ യൂസഫലിയെ യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഹിസ് ഹൈനസ് ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം ആദരിച്ചു. ഇന്നലെ ദുബായ് ഓപ്പറയിൽ നടന്ന മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം ഗ്ലോബൽ ഇനിഷ്യേറ്റീവ്‌സ് വാർഷിക സമ്മേളനത്തിലാണ് യൂസഫ് അലിയെ അദ്ദേഹം ആദരിച്ചത്. ഇഫ്താർ ചടങ്ങും സംഘടിപ്പിച്ചിരുന്നു.

ലോകത്തിലെ ദരിദ്ര ജനവിഭാഗങ്ങൾക്ക് സഹായമെത്തിക്കാണാനാണ് യു.എ.ഇ. വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം വൺ ബില്യൻ മീൽസ് കാമ്പയിൻ പ്രഖ്യാപിച്ചത്. മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം ഗ്ലോബൽ ഇനീഷ്യേറ്റീവ്സിന്റെ (എം.ബി.ആർ.ജി.ഐ.) നേതൃത്വത്തിലാണ് ലോകമെമ്പാടും സഹായം വിതരണംചെയ്യുന്നത്.

ജീവകാരുണ്യപ്രവർത്തനങ്ങളുടെ ആഗോള കേന്ദ്രമെന്നനിലയിൽ യു.എ.ഇ.യുടെ സ്ഥാനം ശക്തിപ്പെടുത്താനുള്ള തന്റെ പ്രതിബദ്ധതയാണ് വൺ ബില്യൻ മീൽസ് എൻഡോവ്‌മെന്റ് കാമ്പയിനിലേക്കുള്ള സംഭാവനയെന്ന് യൂസഫലി പറഞ്ഞിരുന്നു. മാനവിക ഉന്നമനത്തിനായുള്ള പ്രവർത്തനങ്ങളിൽ യു.എ.ഇ. എന്നും മുൻപിലാണ്. 'വൺ ബില്യൺ മീൽസ്' പദ്ധതിയിലേക്ക് സംഭാവന നൽകിക്കൊണ്ട് പാവങ്ങളെ സഹായിക്കാൻ സാധിക്കുന്നതിൽ സന്തോഷമുണ്ടെന്നും അദ്ദേഹം പറഞ്ഞു. അടുത്ത അഞ്ചുവർഷത്തേക്കാണ് യൂസഫലി സംഭാവന നൽകുന്നത്.

Aishwarya
Next Story
Share it