Begin typing your search...

ദുബായിൽ കനത്ത മഴ; ജാഗ്രത നിർദേശം പുറപ്പെടുവിച്ച് അധികൃതർ

ദുബായിൽ കനത്ത മഴ; ജാഗ്രത നിർദേശം പുറപ്പെടുവിച്ച് അധികൃതർ
X
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo

യുഎഇയുടെ വിവിധ ഇടങ്ങളിൽ ശക്തമായ മഴ. ദുബൈയിൽ പുലർച്ചെ മുതൽ ശക്തമായ മഴയാണ് പെയ്യുന്നത്. ഇന്നലെ വൈകിട്ട് മുതൽ മഴ പെയ്യാനുള്ള സാധ്യത ഉണ്ടെന്ന് കാലാവസ്ഥ കേന്ദ്രം മുന്നറിയിപ്പ് നൽകിയിരുന്നു.

അതേസമയം പ്രതികൂല കാലാവസ്ഥയാണ് അനുഭവപ്പെടുന്നതെന്നും കടൽത്തീരങ്ങളും വെള്ളപ്പൊക്ക സാധ്യതയുള്ള പ്രദേശങ്ങളും ജനങ്ങൾ ഒഴിവാക്കണമെന്നും ദുബൈ പൊലീസ് മുന്നറിയിപ്പ് നൽകി.

കൂടാതെ ഡ്രൈവർമാർ ശ്രദ്ധയോടെ വാഹനമോടിക്കണമെന്നും അധികാരികളുടെ ഉപദേശങ്ങൾ പാലിക്കണമെന്നും മുന്നറിയിപ്പിൽ പറയുന്നുണ്ട്.

WEB DESK
Next Story
Share it