Begin typing your search...

ഹത്തയിലേക്കു എക്സ്പ്രസ് ബസ് സർവീസ് ആരംഭിച്ച് ദുബായ്

ഹത്തയിലേക്കു എക്സ്പ്രസ് ബസ് സർവീസ് ആരംഭിച്ച് ദുബായ്
X
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo

വിനോദസഞ്ചാര കേന്ദ്രമായ ഹത്തയിലേക്കു ദുബായ് റോഡ്സ് ആൻഡ് ട്രാൻസ്പോർട്ട് അതോറിറ്റി എക്സ്പ്രസ് ബസ് സർവീസ് ആരംഭിച്ചു. ഒന്നര മണിക്കൂർ യാത്രാദൈർഘ്യമുള്ള ബസിൽ ദുബായിൽനിന്ന് ഹത്തയിലേക്കു പോകാൻ 25 ദിർഹമാണ് ടിക്കറ്റ് നിരക്ക്. നോൽ കാർഡ് ഉപയോഗിച്ചോ പണം നൽകിയോ ടിക്കറ്റെടുക്കാം. ദുബായ് മാളിന്റെ പ്രധാന കവാടത്തിനു മുന്നിലെ പാർക്കിങ് ഏരിയയിൽ നിന്നു രാവിലെ 7 മുതൽ വൈകിട്ട് 7 വരെ 2 മണിക്കൂർ ഇടവിട്ട് ബസ് സർവീസുണ്ടാകും.

ഹത്തയിലെ പ്രധാന ബസ് സ്റ്റേഷനിൽ ഇറക്കുന്ന സഞ്ചാരികളെ പ്രാദേശിക വിനോദ സഞ്ചാര കേന്ദ്രങ്ങളിൽ എത്തിക്കാൻ ഇവിടെ ബസുകളുണ്ട്. ഹത്തയിൽ നിന്നു ദുബായിലേക്കുള്ള അവസാന ബസ് വൈകിട്ട് 7ന് പുറപ്പെടും.

Ammu
Next Story
Share it