Begin typing your search...

ഹാർവാർഡ് ബിസിനസ് കൗൺസിൽ ദുബായ് ഇമിഗ്രേഷൻ ഏഴ് പുരസ്കാരങ്ങൾ

ഹാർവാർഡ് ബിസിനസ് കൗൺസിൽ ദുബായ് ഇമിഗ്രേഷൻ ഏഴ് പുരസ്കാരങ്ങൾ
X
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo

ലോകമെമ്പാടുമുള്ള സ്ഥാപനങ്ങളിലെ മികവുറ്റ നേതൃത്വത്തെയും സൃഷ്ടിപരമായ ടീമുകളെയും ആദരിക്കുന്ന 'ഹാർവാർഡ് ബിസിനസ് കൗൺസിൽ 2024-ലിൽ' ദുബായ് ഇമിഗ്രേഷന് മികച്ച നേട്ടം.വിവിധ രംഗങ്ങളിൽ ശ്രദ്ധേയമായ മികവുകൾ കൈവരിച്ചതിന് 7 പുരസ്കാരങ്ങളാണ് ഹാർവാർഡ് ബിസിനസ് കൗൺസിൽ ഇമിഗ്രേഷന് ലഭിച്ചത്. സ്ഥാപനത്തിലെ മികച്ച പരിവർത്തനത്തിന് മേധാവി ലഫ്റ്റനന്റ് ജനറൽ മുഹമ്മദ്‌ അഹ്‌മദ്‌ അൽ മർറി വ്യക്തിഗത ലീഡർഷിപ്പ് അവാർഡ് ലഭിച്ചു.ഇത്തവണത്തെ ഹാർവാർഡ് ബിസിനസ് കൗൺസിൽ പുരസ്‌കാര ചടങ്ങ് സൗദി അറേബ്യയിൽ വെച്ചായിരുന്നു നടന്നത്

പങ്കാളിത്ത വിഭാഗവും കരാറുകൾ,മെമ്മോറാണ്ടം ഓഫ് അണ്ടർസ്റ്റാൻഡിംഗ് എന്നിവയുടെ മാനേജ്മെന്റ് വിഭാഗവും ചേർന്ന് നടത്തിയ പ്രവർത്തനങ്ങൾക്ക് പങ്കാളിത്തത്തിനുള്ള അവാർഡും ചടങ്ങിൽ ലഭിച്ചു.ഇതിനു പുറമേ, സ്ഥാപന മികവ് അവാർഡ് സപ്ലൈ ചെയിൻ അവാർഡും ഉപഭോക്തൃ സംതൃപ്തി പുരസ്‌കാരം, ആർട്ടിഫിഷ്യൽ ഇന്റലിജൻസ് അവാർഡും അടക്കമുള്ള അംഗീകാരങ്ങളാണ് ഇമിഗ്രേഷൻ ലഭിച്ചത്

"ഈ നേട്ടം ഞങ്ങൾ മികവിനും, തുടർച്ചയായ നൂതനാത്മകതയ്ക്കും നൽകുന്ന പ്രാധാന്യത്തെ പ്രതിഫലിപ്പിക്കുന്നുവെന്നുവെന്ന് ലഫ്റ്റനന്റ് ജനറൽ മുഹമ്മദ്‌ അഹ്‌മദ്‌ അൽ മർറി പറഞ്ഞു.ദുബായ് റെസിഡൻസിയുടെ ജീവനക്കാരുടെ ഉയർന്ന കഴിവാണ് ഈ വിജയത്തിന് കാരണം. സമൂഹത്തിന്റെ പ്രതീക്ഷകൾ നിറവേറ്റുന്ന ഏറ്റവും മികച്ച സേവന സൗകര്യങ്ങളാണ് നൽകാനാണ് ഞങ്ങൾ എപ്പോഴും ശ്രമിക്കുന്നതെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു

WEB DESK
Next Story
Share it