Begin typing your search...

ഫുജൈറയിൽ ആലിപ്പഴ വീഴ്ചയും കനത്ത മഴയും; ദുബൈയിൽ പൊടിക്കാറ്റ്, യുഎഇയിൽ മഴയ്ക്ക് സാധ്യത

ഫുജൈറയിൽ ആലിപ്പഴ വീഴ്ചയും കനത്ത മഴയും; ദുബൈയിൽ പൊടിക്കാറ്റ്, യുഎഇയിൽ മഴയ്ക്ക് സാധ്യത
X
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo

ഇക്കഴിഞ്ഞ വ്യാഴാഴ്ച ഉച്ചയ്ക്ക് ഫുജൈറയുടെ ചില ഭാഗങ്ങളിൽ ആലിപ്പഴ വീഴ്ചയും കനത്ത മഴയും പെയ്തപ്പോൾ ദുബായിൽ പൊടി നിറഞ്ഞ കാലാവസ്ഥയായിരുന്നു. ശനിയാഴ്ച ഉച്ചവരെ യുഎഇയിൽ ഉടനീളം കൂടുതൽ മഴ പ്രതീക്ഷിക്കുന്നതായി കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം വ്യക്തമാക്കി

കാലാവസ്ഥാ സ്ഥിതി വെള്ളിയാഴ്ച ഉച്ചസ്ഥായിയിലെത്തുമെന്ന് നാഷണൽ സെന്റർ ഓഫ് മെറ്റീരിയോളജിയിലെ മുതിർന്ന കാലാവസ്ഥാ നിരീക്ഷകൻ പറഞ്ഞു. മഴ പെയ്യുന്ന മേഘങ്ങൾ നിരീക്ഷിക്കപ്പെട്ട പ്രദേശങ്ങളെ സൂചിപ്പിക്കാൻ മഞ്ഞ, ഓറഞ്ച് അലേർട്ടുകൾ എന്നിങ്ങനെ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.

കിഴക്ക് മേഘങ്ങൾ വികസിക്കുകയും രാജ്യത്തിന്റെ മറ്റ് ഭാഗങ്ങളിലേക്ക് വ്യാപിക്കുകയും ചെയ്യും. നാളെ ഫുജൈറ മുതൽ റാസൽഖൈമ വരെയും അൽ ഐനിനും ദുബായ്‌ക്കും ഇടയിലുള്ള പ്രദേശങ്ങളിലും കനത്ത മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് മുന്നറിയിപ്പ്. ശക്തമായ കാറ്റ് ചില സമയങ്ങളിൽ പൊടിക്കാറ്റിന് കാരണമാകും. മഴയും പൊടിയും റോഡുകളിൽ മോശം കാഴ്ചയ്ക്ക് കാരണമാകും. വാഹനമോടിക്കുന്നവർ ജാഗ്രത പാലിക്കണമെന്നും നിർദ്ദേശമുണ്ട്

WEB DESK
Next Story
Share it