Begin typing your search...

ആഗോളതലത്തിലെ ജലക്ഷാമം; 15 കോടി ഡോളറിന്റെ പദ്ധതി പ്രഖ്യാപിച്ച് യുഎഇ

ആഗോളതലത്തിലെ ജലക്ഷാമം; 15 കോടി ഡോളറിന്റെ പദ്ധതി പ്രഖ്യാപിച്ച് യുഎഇ
X
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo

ആ​ഗോ​ള​ത​ല​ത്തി​ൽ വെ​ല്ലു​വി​ളി ഉ​യ​ർ​ത്തു​ന്ന ജ​ല​ക്ഷാ​മ​ത്തി​ന് പ​രി​ഹാ​രം കാ​ണാ​ൻ 15 കോ​ടി ഡോ​ള​റി​ന്‍റെ പ​ദ്ധ​തി പ്ര​ഖ്യാ​പി​ച്ച്​ യു.​എ.​ഇ പ്ര​സി​ഡ​ന്‍റ്​ ശൈ​ഖ്​ മു​ഹ​മ്മ​ദ്​ ബി​ൻ സാ​യി​ദ്​ അ​ൽ ന​ഹ്യാ​ൻ. മു​ഹ​മ്മ​ദ് ബി​ൻ സാ​യി​ദ് വാ​ട്ട​ർ ഇ​നീ​ഷ്യേ​റ്റീ​വ് എ​ന്ന പേ​രി​ലാ​ണ് പ​ദ്ധ​തി. ഇ​തി​ന്‍റെ ചെ​യ​ർ​മാ​നാ​യി യു.​എ ഇ ​വി​ദേ​ശ​കാ​ര്യ​മ​ന്ത്രി​യെ നി​യ​മി​ച്ചു. ലോ​ക​മൊ​ട്ടു​ക്ക് നേ​രി​ടു​ന്ന ജ​ല ദൗ​ർ​ല​ഭ്യ​ത്തി​ന് പ​രി​ഹാ​രം കാ​ണാ​ൻ ല​ക്ഷ്യ​മി​ട്ടാ​ണ് മു​ഹ​മ്മ​ദ് ബി​ൻ സ​യി​ദ് അൽ നഹ്യാൻ വാ​ട്ട​ർ ഇ​നീ​ഷ്യേ​റ്റീ​വ് പ്ര​ഖ്യാ​പി​ച്ച​ത്. ജ​ല​ക്ഷാ​മ​ത്തെ കു​റി​ച്ച് ബോ​ധ​വ​ൽ​ക​ര​ണം ശ​ക്ത​മാ​ക്കു​ക, ജ​ല​ക്ഷാ​മം ഉ​യ​ർ​ത്തു​ന്ന വെ​ല്ലു​വി​ളി​ക​ളെ സാ​ങ്കേ​തി​ക വി​ദ്യ​യു​ടെ സ​ഹാ​യ​ത്തോ​ടെ നേ​രി​ടാ​നു​ള്ള ഗ​വേ​ഷ​ണ​ങ്ങ​ൾ​ക്ക് നേ​തൃ​ത്വം ന​ൽ​കു​ക, ഈ​രം​ഗ​ത്ത് അ​ന്താ​രാ​ഷ്ട്ര സ​ഹ​ക​ര​ണം ശ​ക്ത​മാ​ക്കു​ന്ന​തി​ലൂ​ടെ ഭാ​വി ത​ല​മു​റ​ക്കാ​യി പ്ര​തി​സ​ന്ധി പ​രി​ഹാ​ര സം​വി​ധാ​ന​ങ്ങ​ൾ ഒ​രു​ക്കു​ക എ​ന്നി​വ​യാ​ണ് പ​ദ്ധ​തി​യു​ടെ ല​ക്ഷ്യം. യു.​എ.​ഇ വി​ദേ​ശ​കാ​ര്യ​മ​ന്ത്രി ശൈ​ഖ് അ​ബ്ദു​ല്ല ബി​ൻ സാ​യി​ദ് അൽ ന​ഹ്യാ​നാ​ണ് പ​ദ്ധ​തി​ക്ക് നേ​തൃ​ത്വം ന​ൽ​കു​ക. ഖ​ൽ​ദൂ​ൻ ഖ​ലീ​ഫ അ​ൽ മു​ബാ​റ​ക്കാ​ണ് വൈ​സ് ചെ​യ​ർ​മാ​ൻ. വി​വി​ധ മ​ന്ത്രി​മാ​രെ​യും ഗ​വേ​ഷ​ണ സ്ഥാ​പ​ന മേ​ധാ​വി​ക​ളെ​യും പ​ദ്ധ​തി​യു​ടെ ബോ​ർ​ഡം​ഗ​ങ്ങ​ളാ​യി ചു​മ​ത​ല​പ്പെ​ടു​ത്തി​യി​ട്ടു​ണ്ട്.

ആ​ഗോ​ള ജ​ല​ക്ഷാ​മ​ത്തെ കു​റി​ച്​ ബോ​ധ​വ​ത്​​ക​ര​ണം ല​ക്ഷ്യ​മി​ട്ട്​ അ​മേ​രി​ക്ക​യി​ലെ എ​സ്​​​പ്രൈ​സ്​ ഫൗ​ണ്ടേ​ഷ​നു​മാ​യി സ​ഹ​ക​രി​ച്ച്​ എ​ക്സ്​​പ്രൈ​സ്​ വാ​ട്ട​ർ സ്​​കേ​ർ​സി​റ്റി മ​ത്സ​രം ന​ട​ത്തും. 11.9 കോ​ടി​യാ​ണ്​ സ​മ്മാ​ന​ത്തു​ക. അ​ഞ്ചു വ​ർ​ഷ​ത്തി​നു​ള്ളി​ൽ സു​സ്ഥി​ര​വും താ​ങ്ങാ​വു​ന്ന ചെ​ല​വി​ലു​ള്ള​തു​മാ​യ ക​ട​ൽ​ജ​ല​ശു​ദ്ധീ​ക​ര​ണ സം​വി​ധാ​ന​ങ്ങ​ൾ സൃ​ഷ്ടി​ച്ച്​​ ആ​ഗോ​ള​ത​ല​ത്തി​ൽ ശു​ദ്ധ​ജ​ലം ഉ​റ​പ്പു​വ​രു​ത്തു​ക​യാ​ണ്​ ല​ക്ഷ്യം. ലോ​​ക​മെ​മ്പാ​ടു​മു​ള്ള ക​മ്പ​നി​ക​ൾ​ക്ക്​ അ​പേ​ക്ഷി​ക്കാം. അ​ബൂ​ദ​ബി ഖാ​ലി​ദി​യ​യി​ലെ നി​ഖാ ബി​ൻ അ​തീ​ഫ്​ വാ​ട്ട​ർ ടാ​ങ്ക്​ ആ​ൻ​ഡ്​ പാ​ർ​ക്കി​ൽ ന​ട​ന്ന ച​ട​ങ്ങി​ൽ ശൈ​ഖ്​ മു​ഹ​മ്മ​ദ്​ ബി​ൻ സാ​യി​ദ്​ അൽ ന​ഹ്യാ​​ൻ, ശൈ​ഖ് അ​ബ്ദു​ല്ല ബി​ൻ സാ​യി​ദ് അ​ൽ ന​ഹ്യാ​ൻ എ​ന്നി​വ​ർ പ​​ങ്കെ​ടു​ത്തു.

WEB DESK
Next Story
Share it