Begin typing your search...

ചൈനയുടെ 75-ാമത് ദേശീയ ദിനം: ദുബായ് എയർപോർട്ടിൽ ചൈനീസ് യാത്രക്കാർക്ക് സ്വീകരണം

ചൈനയുടെ 75-ാമത് ദേശീയ ദിനം: ദുബായ് എയർപോർട്ടിൽ ചൈനീസ് യാത്രക്കാർക്ക് സ്വീകരണം
X
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo

ചൈനയുടെ 75-ാമത് ദേശീയ ദിന-ആഘോഷങ്ങളുടെ ഭാഗമായി ദുബായിലെ ജനറൽ ഡയറക്ടറേറ്റ് ഓഫ് റെസിഡൻസി ആൻഡ് ഫോറിനേഴ്‌സ് അഫയേഴ്‌സ് (GDRFA) ദുബായ്, ദുബായ് അന്താരാഷ്ട്ര വിമാനത്താവളത്തിൽ ചൈനീസ് യാത്രക്കാർക്ക് പ്രത്യേക സ്വീകരണം ഒരുക്കി. ടെർമിനൽ 1-ൽ നടന്ന പരിപാടിയിൽ ചൈനീസ് പതാകകളാൽ അലങ്കരിച്ച സ്കാർഫുകളും ആശംസാ കാർഡുകളും ഉൾപ്പെടെയുള്ള സ്മാരക സമ്മാനങ്ങൾ, ചോക്ലേറ്റുകളും വിതരണം ചെയ്തു.

സ്മാർട്ട് ഗേറ്റുകളിലുടനീളം ചൈനീസ് പതാകയുടെ ചുവപ്പ് നിറത്തിൽ പ്രകാശിപ്പിച്ചതിലൂടെ പ്രത്യേകമായുള്ള സ്വീകരണം ഒരുക്കി. ചൈനീസ് ഭാഷയിൽ പ്രാവീണ്യമുള്ള ഇമിഗ്രേഷൻ ജീവനക്കാരും പാസ്‌പോർട്ട് കൺട്രോൾ ഓഫീസർമാരും ചൈനീസ് യാത്രക്കാരെ അഭിമുഖീകരിച്ചു.ചടങ്ങിൽ കാർട്ടൂൺ കഥാപാത്രങ്ങളായ സാലമും സലാമയും കുട്ടികളും കുടുംബങ്ങളും ഒപ്പം ഫോട്ടോകൾക്കും വീഡിയോകൾക്കും അവസരം നൽകി.

യുഎഇയും ചൈനയും തമ്മിലുള്ള സാംസ്കാരിക-സാമ്പത്തിക ബന്ധങ്ങൾ വളരെ ശക്തമാണെന്ന് ജി.ഡി.ആർ.എഫ്.എ. ദുബായ് മേധാവി ലഫ്റ്റനന്റ് ജനറൽ മുഹമ്മദ് അഹ്മദ് അൽ മർറി പറഞ്ഞു. ദുബായ് ഒരു സാംസ്കാരിക വൈവിധ്യമുള്ള ആഗോള നഗരമാക്കുന്നതിന്റെ ഭാഗമായാണ് ഈ സ്വീകരണം സംഘടിപ്പിച്ചതെന്നും അദ്ദേഹം പറഞ്ഞു.

WEB DESK
Next Story
Share it