Begin typing your search...

ജിഡിആർഎഫ്എ ട്രാവൽ ടൂറിസം പ്രദർശനം സംഘടിപ്പിച്ചു

ജിഡിആർഎഫ്എ ട്രാവൽ ടൂറിസം പ്രദർശനം സംഘടിപ്പിച്ചു
X
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo

ജനറൽ ഡയറക്ടറേറ്റ് ഓഫ് റെസിഡൻസി ആൻഡ് ഫോറിനേഴ്സ് അഫയേഴ്സ് (ജിഡിആർഎഫ്എ) നാലാം വർഷവും 'ഹാപ്പിനെസ് ട്രാവൽ' എന്ന പേരിൽ ട്രാവൽ ആൻഡ് ടൂറിസം പ്രദർശനം സംഘടിപ്പിച്ചു. ജീവനക്കാർക്കും അവരുടെ കുടുംബങ്ങൾക്കും വിപുലമായ ടൂറിസം, യാത്രാ സൗകര്യങ്ങൾ, സേവനങ്ങൾ എന്നിവ ലഭ്യമാക്കുന്നതിന്റെ ഭാഗമായിരുന്നു പരിപാടി .

ഡയറക്ടറേറ്റ് ആസ്ഥാനത്ത് നടന്ന പ്രദർശനത്തിൽ വിമാന കമ്പനികൾ, ഹോട്ടലുകൾ, ട്രാവൽ ഏജൻസികൾ, വിനോദസഞ്ചാര കേന്ദ്രങ്ങൾ എന്നിവയുടെ ഓഫറുകൾ പ്രദർശിപ്പിച്ചു. സ്വയം പാക്കേജുകളും കുടുംബങ്ങൾക്കുള്ള പ്രത്യേക ഡീലുകളും കണ്ടെത്താനും ഏറ്റവും മികച്ച ഓഫറുകളും പ്രത്യേക പരിഗണനകളും നേടാനും സന്ദർശകർക്ക് അവസരം ഉണ്ടായി

ഈ വർഷത്തെ പ്രദർശനത്തിൽ 62 സ്ഥാപനങ്ങൾ പങ്കെടുത്തു. 8 എയർലൈനുകൾ, 8 ട്രാവൽ & ടൂറിസം ഓഫീസുകൾ, 8 ക്രൂയിസ് ഷിപ്പ് ഓപ്പറേറ്റർമാർ, 14 വിനോദസഞ്ചാര ദാതാക്കൾ, 28 ഹോട്ടൽ ഉടമകൾ എന്നിവർ ഇതിൽ ഉൾപ്പെടുന്നു.ഉപഭോക്ത സംതൃപ്തികൊപ്പം ജീവനക്കാരുടെ ക്ഷേമത്തിനും സന്തോഷത്തിനും പ്രാധാന്യം നൽകുന്നു. ഇതിന്റെ ഭാഗമായാണ് ഇത്തരത്തിലുള്ള പ്രദർശനം സംഘടിപ്പിക്കുന്നത്. ഇത് വഴി ജീവനക്കാരുടെ ജീവിത നിലവാരം ഉയർത്തുന്നതിനും ജോലിയിൽ സന്തോഷം നേടുന്നതിനുള്ള ഉദ്യമങ്ങൾക്ക് നേതൃത്വം നൽകാൻ ജിഡിആർഎഫ്എ പ്രതിബദ്ധമാണെന്ന് മേധാവി ലഫ്റ്റനന്റ് ജനറൽ മുഹമ്മദ് അഹമ്മദ് അൽ മർറി പറഞ്ഞു. ജീവനക്കാർക്ക് മികച്ച പ്രകടനം നേടുന്നതിനുള്ള പ്രധാന മുൻഗണനയാണിത്. ഉത്തേജകവും പിന്തുണയ്ക്കുന്നതുമായ ജോലിസ്ഥലം നൽകിക്കൊണ്ട് ജോലി സംതൃപ്തി വർദ്ധിപ്പിക്കാനും ഡയറക്ടറേറ്റിനോടുള്ള കൂർ ഉയർത്താനും ശ്രമിക്കുന്നുവെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.

WEB DESK
Next Story
Share it