Begin typing your search...

അക്കാദമിക് നേട്ടങ്ങളെ പ്രോത്സാഹിപ്പിക്കാൻ സംരംഭം: ജി.ഡി.ആർ.എഫ്.എ ഉദ്യോഗസ്ഥർ വിദ്യാലയങ്ങളിൽ സന്ദർശനം നടത്തി

അക്കാദമിക് നേട്ടങ്ങളെ പ്രോത്സാഹിപ്പിക്കാൻ സംരംഭം: ജി.ഡി.ആർ.എഫ്.എ ഉദ്യോഗസ്ഥർ വിദ്യാലയങ്ങളിൽ സന്ദർശനം നടത്തി
X
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo

2024-25 അധ്യയന വർഷത്തിന്റെ ആദ്യ ആഴ്ചകളിൽ ജനറൽ ഡയരക്ടറേറ്റ് ഓഫ് റസിഡൻസി ആൻഡ് ഫോറീനേഴ്സ് അഫയേഴ്സി(ജി.ഡി.ആർ.എഫ്.എ)ലെ ഉദ്യോഗസ്ഥർ ദുബൈയിലെ വിവിധ സ്കൂളുകളിൽ സന്ദർശനം നടത്തി. വ്യത്യസ്ത സമൂഹങ്ങളുമായുള്ള ആശയ വിനിമയം മെച്ചപ്പെടുത്താനും വിദ്യാർഥികളുടെ അക്കാദമിക് നേട്ടങ്ങളെ പ്രോത്സാഹിപ്പിക്കാനുമുള്ള ശ്രമങ്ങളുടെ ഭാഗമായാണ് സന്ദർശനം. അൽ ശുറൂഖ് കിൻഡർ ഗാർട്ടൻ, ഡിസംബർ സെക്കൻഡ് സ്കൂൾ, അൽ സആദ സ്കൂൾ, ഹിസ ബിൻത് അൽ മുർ സ്കൂൾ, ദുബൈ സെന്റർ ഫോർ പീപ്പിൾ ഓഫ് ഡിറ്റർമിനേഷൻ തുടങ്ങിയ സ്കൂളുകളിൽ ആയിരുന്നു ആദ്യ ആഴ്ചയിലെ സന്ദർശനങ്ങൾ. രണ്ടാമത്തെ ആഴ്ചയിൽ അൽ അഹ്‍ലിയ ചാരിറ്റബിൾ സ്കൂൾ, കാർമൽ സ്കൂൾ, ഇന്ത്യൻ സ്കൂൾ തുടങ്ങിയ വിദ്യാലയങ്ങളിലും സന്ദർശിച്ചു.


സന്ദർശന വേളയിൽ, ജി.ഡി.ആർ.എഫ്.എ ദുബൈയുടെ കാർട്ടൂൺ കഥാപാത്രങ്ങളായ സാലം, സലാമ എന്നിവർ കുട്ടികളെ സ്വാഗതം ചെയ്യുകയും അവർക്കായി സമ്മാനങ്ങൾ, അനുസ്മരണ ഉപഹാരങ്ങൾ, പുസ്തകങ്ങൾ എന്നിവ വിതരണം ചെയ്യുകയും ചെയ്തു. ഇതിലൂടെ 3,800ഓളം വിദ്യാർത്ഥികൾക്ക് പ്രയോജനം ലഭിക്കുകയും വിദ്യാഭ്യാസ പ്രാധാന്യത്തെക്കുറിച്ചുള്ള സന്ദേശം കുട്ടികൾക്ക് പകരുകയും ചെയ്തു. ഈ സംരംഭത്തിന്റെ പ്രയോജനം 4,000 കുട്ടികളിലേക്ക് എത്തിക്കാനാണ് അധികൃതർ ലക്ഷ്യം വെക്കുന്നത്. ജി.ഡി.ആർ.എഫ്.എ അവരുടെ സേവനങ്ങൾ ഉപയോക്താക്കൾക്ക് നൽകുന്നതിന് മാത്രമല്ല, ഇതര സമൂഹത്തിലേക്കും സാമൂഹിക പ്രതിബദ്ധതയുടെ അവസരങ്ങൾ പ്രയോജനപ്പെടുത്തുന്ന രീതിയിലും വ്യാപിപ്പിക്കുകയാണ്. ബോധവൽകരണവും സാമൂഹിക സംരംഭങ്ങളും ജി.ഡി.ആർ.എഫ്.എ ദുബൈയുടെ തന്ത്രത്തിന്റെ അവിഭാജ്യ ഘടകമാണെന്ന് ഉദ്യോഗസ്ഥർ വ്യക്തമാക്കി.


കാർട്ടൂൺ കഥാപാത്രങ്ങളായ സാലം, സലാമ എന്നിവരെ കുട്ടികൾ ആവേശത്തോടെയും സന്തോഷത്തോടെയും സ്വീകരിക്കുകയും, പുതിയ അധ്യയന വർഷം ആത്മവിശ്വാസത്തോടും പോസിറ്റീവ് മനോഭാവത്തോടും തുടക്കമിടാൻ ഈ സന്ദർശനം കുട്ടികളിൽ പ്രചോദനമാവുകയും ചെയ്തു. ഈ സംരംഭത്തിന് മാനേജ്മെന്റും രക്ഷിതാക്കളും ആശംസകൾ അർപ്പിക്കുകയും, പുതിയ തലമുറയെ പരിപാലിക്കുന്നതിനുള്ള ജി.ഡി.ആർ.എഫ്.എയുടെ പ്രതിബദ്ധതയെ അഭിനന്ദിക്കുകയും ചെയ്തു.

WEB DESK
Next Story
Share it