ജി.ഡി.ആർ.എഫ്.എ രക്തദാന ക്യാമ്പ്
ലോക രക്തദാന ദിനമായ ജൂൺ 14ന് ദുബൈ ഇമിഗ്രേഷൻ ‘എന്റെ രക്തം എന്റെ നാടിന്’ എന്ന പേരിൽ രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു. ദുബൈ ആരോഗ്യ വകുപ്പുമായും ദുബൈ രക്തദാന കേന്ദ്രവുമായും സഹകരിച്ചാണ് പരിപാടി നടത്തിയത്. അൽ ജാഫ് ലിയ ഓഫിസ് പരിസരത്ത് നടന്ന ക്യാമ്പിൽ സ്വദേശികളും വിദേശികളുമായ 62 ജീവനക്കാർ പങ്കെടുത്തു.
സാമൂഹിക ഉത്തരവാദിത്തം വളർത്തുകയും സമൂഹത്തിനുള്ളിൽ ജീവകാരുണ്യ പ്രവർത്തനങ്ങൾ പ്രോത്സാഹിപ്പിക്കുകയും ചെയ്യുക എന്ന ലക്ഷ്യത്തോടെയാണ് ഈ സംരംഭം ആരംഭിച്ചതെന്ന് ജി.ഡി.എഫ്.ആർ.എ അധികൃതർ വ്യക്തമാക്കി.
മാനുഷിക പ്രവർത്തനങ്ങളെ പിന്തുണക്കുന്നതിനായി വിവിധ സ്ഥാപനങ്ങൾ തമ്മിലുള്ള സഹകരണം വളർത്തുന്നതിനുള്ള സന്ദേശം ഈ ക്യാമ്പ് നൽകുന്നുവെന്ന് അവർ പറഞ്ഞു. ജീവനക്കാരെയും സമൂഹത്തിലെ എല്ലാ അംഗങ്ങളെയും രക്തദാന സംസ്കാരം വളർത്താൻ പ്രോത്സാഹിപ്പിക്കുകയും ഇതിലൂടെ ലക്ഷ്യമിടുന്നു.