Begin typing your search...

യു.എ.ഇയിൽ ഇന്ധന വില വർധിക്കും

യു.എ.ഇയിൽ ഇന്ധന വില വർധിക്കും
X
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo

യു.എ.ഇയിൽ ഫെബ്രുവരി ഒന്ന് മുതൽ ഇന്ധന വില വർധിക്കും. സൂപ്പർ പെട്രോൾ ലിറ്ററിന് 27 ഫിൽസാണ് വർധിക്കുന്നത്. നിലവിൽ 2.78 ദിർഹമായിരുന്ന സൂപ്പർ പെട്രോൾ നിരക്ക് 3.05 ദിർഹമായി ഉയരും. സ്‌പെഷ്യൽ 95 പെട്രോൾ നിരക്ക് 2.67 ദിർഹമിൽ നിന്ന് 2.93 ദിർഹമായി വർധിക്കും. 26 ഫിൽസിൻറെ വർധനവ്.

യു.എ.ഇയിൽ ഇന്ധന വില വർധിക്കുംഇ-പ്ലസ് പെട്രോൾ നിരക്ക് 2.59 ദിർഹമിൽ നിന്ന് 2.86 ദിർഹമായി ഉയരും. ഡീസൽ വില ഒമ്പത് ഫിൽസാണ് വർധിക്കുന്നത്. നിലവിൽ 3.29 ദിർഹമായിരുന്നത് 3.38 ദിർഹമാകും. കഴിഞ്ഞ മാസങ്ങളിലായി ഇന്ധനവില കുറയുന്നതായിരുന്നു ട്രെൻഡ്. അടുത്ത മാസം ഇന്ധന വില വർധിക്കുന്നതോടെ ടാക്‌സി നിരക്കിലും വർധനവുണ്ടാകും.

Ammu
Next Story
Share it