ബലിപെരുന്നാൾ: ദുബൈയിൽ നാല് ദിവസത്തേക്ക് സൗജന്യ പാർക്കിങ്
ബലി പെരുന്നാൾ പ്രമാണിച്ച് ജൂൺ 27 മുതൽ 30 വരെ നാല് ദിവസത്തേക്ക് ദുബൈയിൽ സൗജന്യ പാർക്കിങ്ങ്. അതേസമയം ബഹുനില പാർക്കിങ് കെട്ടിടങ്ങളിൽ ഇളവ് ബാധകമായിരിക്കില്ല. റോഡ്‌സ് ആൻഡ് ട്രാൻസ്‌പോർട്ട് അതോറ്റിയാണ് പ്രഖ്യാപനം നടത്തിയത്. ചൊവ്വാഴ്ച്ച മുതൽ തുടർച്ചയായ നാലു ദിവസങ്ങൾ ദുബൈയിൽ പാർക്കിങ് നൽകേണ്ടതില്ല. പെരുന്നാൾ ആഘോഷത്തിനൊരുങ്ങുന്ന പ്രവാസികൾക്കും ഇത് ഏറെ ഗുണം ചെയ്യും.
ആഘോഷം കണക്കിലെടുത്ത് മെട്രോ, ട്രാം, ബസ്, അബ്ര, ഫെറി, വാട്ടർ ടാക്‌സി, ജലഗതാഗത ബസ് സർവിസുകളുടെ സമയങ്ങളിലും ആർ.ടി.എ മാറ്റംവരുത്തിയിട്ടുണ്ട്. കൂടുതൽ മെച്ചപ്പെട്ട സേവനം ഉറപ്പാക്കാൻ ആർ ടി എ എല്ലാ നടപടികളും സ്വീകരിക്കും.
അതിനിടെ അൽ കിഫാഫ് ഹാപ്പിനസ് സെൻറൾ ഒഴികെ ദുബൈ എമിറേറ്റിലെ മറ്റെല്ലാ ഹാപ്പിനസ് സെൻററുകളും അവധിയായിരിക്കും. അൽ കിഫാഫ് ഹാപ്പിനസ് സെൻറർ ആഴ്ചയിൽ ഏഴു ദിവസവും പ്രവർത്തിക്കും. ഉമ്മു റാമൂൽ, ദേര, ആർ.ടി.എയുടെ ആസ്ഥാനം എന്നിവ സാധാരണ പോലെ 24 മണിക്കൂറും പ്രവർത്തിക്കും