Begin typing your search...

ദു​ബൈ​യി​ൽ നാ​ല് പു​തി​യ മെ​ട്രോ ലി​ങ്ക് ബ​സ് റൂ​ട്ടു​ക​ൾ

ദു​ബൈ​യി​ൽ നാ​ല് പു​തി​യ മെ​ട്രോ ലി​ങ്ക് ബ​സ് റൂ​ട്ടു​ക​ൾ
X
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo

നാ​ല് പു​തി​യ മെ​ട്രോ ലി​ങ്ക് ബ​സ് റൂ​ട്ടു​ക​ൾ ആ​രം​ഭി​ക്കാ​നും ഒ​രു ഇ​ന്‍റ​ർ​സി​റ്റി റൂ​ട്ട് ഉ​ൾ​പ്പെ​ടെ മ​റ്റു നി​ര​വ​ധി റൂ​ട്ടു​ക​ളു​ടെ സേ​വ​ന​ങ്ങ​ൾ മെ​ച്ച​പ്പെ​ടു​ത്താ​നും തീ​രു​മാ​നി​ച്ച്​ എ​മി​റേ​റ്റി​ലെ റോ​ഡ്‌ ഗ​താ​ഗ​ത അ​തോ​റി​റ്റി (ആ​ർ.​ടി.​എ). ആ​ഗ​സ്റ്റ് 30 മു​ത​ലാ​ണ്​ പു​തി​യ റൂ​ട്ടു​ക​ളി​ൽ ബ​സ്​ സ​ർ​വി​സ്​ ആ​രം​ഭി​ക്കു​ക. റൂ​ട്ട് 31ന് ​പ​ക​രം ര​ണ്ട് പു​തി​യ റൂ​ട്ടു​ക​ളാ​യ എ​ഫ്​ 39, എ​ഫ്​ 40 എ​ന്നി​വ രൂ​പ​പ്പെ​ടു​ത്തി. ഇ​വ കൂ​ടാ​തെ രൂ​പ​പ്പെ​ടു​ത്തി​യ പു​തി​യ റൂ​ട്ടാ​യ എ​ഫ് 39, ഇ​ത്തി​സ​ലാ​ത്ത് ബ​സ് സ്റ്റേ​ഷ​നി​ൽ​നി​ന്ന് ഊ​ദ് അ​ൽ മു​തീ​ന റൗ​ണ്ട് എ​ബൗ​ട്ട് ബ​സ് സ്റ്റോ​പ് 1 വ​രെ​യും തി​രി​ച്ചും 30 മി​നി​റ്റ് ഇ​ട​​വേ​ള​ക​ളി​ൽ ഓ​ടും. മ​റ്റൊ​രു പു​തി​യ റൂ​ട്ടാ​യ എ​ഫ്​ 40, ഇ​ത്തി​സ​ലാ​ത്ത് ബ​സ് സ്റ്റേ​ഷ​നി​ൽ​നി​ന്ന് മി​ർ​ദി​ഫ്, സ്ട്രീ​റ്റ് 78 എ​ന്നി​വി​ട​ങ്ങ​ളി​ലേ​ക്കും തി​രി​ച്ചും 30 മി​നി​റ്റ് ഇ​ട​വേ​ള​ക​ളി​ൽ സ​ർ​വി​സ്​ ന​ട​ത്തും.

റൂ​ട്ട് എ​ഫ് ​56നു​പ​ക​രം എ​ഫ്​ 58, എ​ഫ് ​59 എ​ന്നീ റൂ​ട്ടു​ക​ളാ​ണു​ണ്ടാ​വു​ക. റൂ​ട്ട് എ​ഫ്​ 58 അ​ൽ​ഖൈ​ൽ മെ​ട്രോ സ്റ്റേ​ഷ​നി​ൽ​നി​ന്ന് ദു​ബൈ ഇ​ന്‍റ​ർ​നെ​റ്റ് സി​റ്റി​യി​ലേ​ക്കും തി​രി​ച്ചും 30 മി​നി​റ്റ് ഫ്രീ​ക്വ​ൻ​സി​യി​ൽ ഓ​ടും. റൂ​ട്ട് എ​ഫ്​ 59 ദു​ബൈ ഇ​ന്റ​ർ​നെ​റ്റ് സി​റ്റി മെ​ട്രോ സ്റ്റേ​ഷ​നി​ൽ നി​ന്ന് ദു​ബൈ നോ​ള​ജ് വി​ല്ലേ​ജി​ലേ​ക്കും തി​രി​ച്ചും 30 മി​നി​റ്റ് ഇ​ട​വേ​ള​ക​ളി​ൽ പ്ര​വ​ർ​ത്തി​ക്കും. കൂ​ടാ​തെ, റൂ​ട്ട് 21ന്‍റെ പേ​രു​മാ​റ്റി 21എ, 21​ബി എ​ന്നി​ങ്ങ​നെ ര​ണ്ട് റൂ​ട്ടു​ക​ളാ​യി വി​ഭ​ജി​ക്കു​ക​യും ചെ​യ്യും. റൂ​ട്ട് 21എ ​അ​ൽ​ഖൂ​സ് ക്ലി​നി​ക്ക​ൽ പ​ത്തോ​ള​ജി സ​ർ​വി​സ​സ് ബ​സ് സ്റ്റോ​പ് 1ൽ ​നി​ന്ന് അ​ൽ ഗു​ബൈ​ബ ബ​സ് സ്റ്റേ​ഷ​നി​ലേ​ക്ക് സ​ർ​വി​സ്​ ന​ട​ത്തും. റൂ​ട്ട് 21ബി ​അ​ൽ ഗു​ബൈ​ബ ബ​സ് സ്റ്റേ​ഷ​നി​ൽ​നി​ന്ന് അ​ൽ ഖൂ​സ് ക്ലി​നി​ക്ക​ൽ പ​ത്തോ​ള​ജി സ​ർ​വി​സ​സ് ബ​സ് സ്റ്റോ​പ് 1ലേ​ക്ക് എ​തി​ർ​ദി​ശ​യി​ലും ഓ​ടും.

റൂ​ട്ട് 61ഡി, ​റൂ​ട്ട് 66ൽ ​ല​യി​പ്പി​ക്കു​ക​യും ചെ​യ്യും. അ​തു​പോ​ലെ, റൂ​ട്ട് 95നെ ​റൂ​ട്ട് 95എ ​യു​മാ​യി ല​യി​പ്പി​ക്കും. അ​തി​ലൂ​ടെ റൂ​ട്ട് 95 ഉ​പ​യോ​ക്താ​ക്ക​ൾ​ക്ക് റൂ​ട്ട് എ​ക്സ്​ 92ലേ​ക്ക് ക​ണ​ക്ടു​ചെ​യ്യാ​ൻ ക​ഴി​യും. കൂ​ടാ​തെ, റൂ​ട്ട് 95എ ​യു​ടെ പാ​ത വെ​നെ​റ്റോ, ജ​ബ​ൽ അ​ലി വാ​ട്ട​ർ​ഫ്ര​ണ്ട്, പാ​ർ​കോ ഹൈ​പ്പ​ർ​മാ​ർ​ക്ക​റ്റ് എ​ന്നി​വി​ട​ങ്ങ​ളി​ൽ​നി​ന്ന് ജ​ബ​ൽ അ​ലി ഇ​ൻ​ഡ​സ്ട്രി​യ​ൽ ഏ​രി​യ​യെ ഉ​ൾ​ക്കൊ​ള്ളു​ന്ന നി​ല​യി​ൽ ക്ര​മീ​ക​രി​ക്കും. അ​ൽ ഗു​ബൈ​ബ സ്റ്റേ​ഷ​ൻ മു​ത​ൽ ഊ​ദ് മേ​ത്ത വ​രെ​യു​ള്ള സെ​ക്ട​ർ റ​ദ്ദാ​ക്കി​യ​തി​നാ​ൽ ഊ​ദ് മേ​ത്ത മെ​ട്രോ സ്റ്റേ​ഷ​നി​ലെ ബ​സ് സ്റ്റോ​പ്പി​ൽ​നി​ന്ന് ദു​ബൈ ഹെ​ൽ​ത്ത് കെ​യ​ർ സി​റ്റി​യി​ലേ​ക്കു​ള്ള റൂ​ട്ട്​ 6ന്‍റെ ദൈ​ർ​ഘ്യം കു​റ​യും. കൂ​ടാ​തെ, യൂ​നി​യ​ൻ ബ​സ് സ്റ്റേ​ഷ​നു പ​ക​രം ഇ​ത്തി​സ​ലാ​ത്ത് ബ​സ് സ്റ്റേ​ഷ​നി​ൽ​നി​ന്ന് ആ​രം​ഭി​ക്കു​ന്ന രീ​തി​യി​ൽ ഫു​ജൈ​റ​യി​ലേ​ക്കു​ള്ള ഇ​ന്‍റ​ർ​സി​റ്റി റൂ​ട്ട് എ 700 ​ക്ര​മീ​ക​രി​ക്കും.

WEB DESK
Next Story
Share it