Begin typing your search...

വിദേശ നിക്ഷേപം 2.2 ലക്ഷം കോടി ദിർഹത്തിലെത്തിക്കും ; പുതിയ വ്യാപാര വാണിജ്യ നയം പ്രഖ്യാപിച്ച് യുഎഇ

വിദേശ നിക്ഷേപം 2.2 ലക്ഷം കോടി ദിർഹത്തിലെത്തിക്കും ; പുതിയ വ്യാപാര വാണിജ്യ നയം പ്രഖ്യാപിച്ച് യുഎഇ
X
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo

2031ഓ​ടെ നേ​രി​ട്ടു​ള്ള വി​ദേ​ശ നി​ക്ഷേ​പം 2.2 ല​ക്ഷം കോ​ടി ദി​ർ​ഹ​മാ​യി ഉ​യ​ർ​ത്താ​നു​ള്ള വ്യാ​പാ​ര, വാ​ണി​ജ്യ ന​യം പ്ര​ഖ്യാ​പി​ച്ച്​ യു.​എ.​ഇ. അ​ബൂ​ദ​ബി​യി​ൽ ന​ട​ക്കു​ന്ന സ​ർ​ക്കാ​ർ ​പ്ര​തി​നി​ധി​ക​ളു​ടെ വാ​ർ​ഷി​ക യോ​ഗ​ത്തി​ന്‍റെ ര​ണ്ടാം ദി​ന​ത്തി​നു​​ശേ​ഷം യു.​എ.​ഇ വൈ​സ്​ പ്ര​സി​ഡ​ന്‍റും പ്ര​ധാ​ന​മ​ന്ത്രി​യും ദു​ബൈ ഭ​ര​ണാ​ധി​കാ​രി​യു​മാ​യ ​ശൈ​ഖ്​ മു​ഹ​മ്മ​ദ്​ ബി​ൻ റാ​ശി​ദ്​ ആ​ൽ മ​ക്​​തൂം ആ​ണ്​ എ​ക്സ്​ അ​ക്കൗ​ണ്ടി​ലൂ​ടെ പു​തി​യ ന​യം പ്ര​ഖ്യാ​പി​ച്ച​ത്.

മൂ​ന്നു​ ദി​വ​സ​മാ​യി ന​ട​ക്കു​ന്ന യോ​ഗം ബു​ധ​നാ​ഴ്ച അ​വ​സാ​നി​ക്കും. ദേ​ശീ​യ അ​സ്തി​ത്വം, കു​ടും​ബം, നി​ർ​മി​ത ബു​ദ്ധി എ​ന്നി​വ​യി​ൽ ശ്ര​ദ്ധ കേ​ന്ദ്രീ​ക​രി​ച്ചു​ള്ള ​മൂ​ന്ന്​ ദേ​ശീ​യ ന​യ​ങ്ങ​ൾ ഉ​ൾ​ക്കൊ​ള്ളു​ന്ന​താ​യി​രു​ന്നു ഇ​ത്ത​വ​ണ യോ​ഗ​ത്തി​ലെ പ്ര​ധാ​ന അ​ജ​ണ്ട​ക​ൾ. ഫെ​ഡ​റ​ൽ, പ്രാ​ദേ​ശി​ക സ​ർ​ക്കാ​ർ സ്ഥാ​പ​ന​ങ്ങ​ളു​ടെ ത​ല​വ​ന്മാ​ർ പ​​ങ്കെ​ടു​ത്ത യോ​ഗ​ത്തി​ൽ ദേ​ശീ​യ മു​ൻ​ഗ​ണ​ന വി​ഷ​യ​ങ്ങ​ളി​ൽ എ​ട്ട്​ പാ​ന​ൽ ച​ർ​ച്ച​ക​ളും ഉ​ൾ​പ്പെ​ട്ടി​രു​ന്നു.

ഭ​ര​ണാ​ധി​കാ​രി​ക​ൾ, കി​രീ​ടാ​വ​കാ​ശി​ക​ൾ, ഫെ​ഡ​റ​ൽ, ലോ​ക്ക​ൽ ഗ​വ​ൺ​മെ​ന്‍റ്​ ഉ​ദ്യോ​ഗ​സ്ഥ​ർ ഉ​ൾ​പ്പെ​ടെ 500 പ്ര​തി​നി​ധി​ക​ൾ​ യോ​ഗ​ത്തി​ൽ പ​​ങ്കെ​ടു​ത്തു. നി​ർ​മി​ത​ബു​ദ്ധി​യി​ൽ മി​ക​ച്ച പ്ര​ക​ട​നം കാ​ഴ്ച​വെ​ച്ച സ്ഥാ​പ​ന​ങ്ങ​ളെ​യും ബു​ദ്ധി​ജീ​വി​ക​ളെ​യും പ​രി​പാ​ടി​യി​ൽ ആ​ദ​രി​ച്ച​താ​യി ശൈ​ഖ്​ മു​ഹ​മ്മ​ദ്​ പ​റ​ഞ്ഞു. വി​വി​ധ എ​മി​റേ​റ്റു​ക​ളി​ലെ സ​ർ​ക്കാ​റു​ക​ൾ ത​മ്മി​ലു​ള്ള യോ​ഗ​ത്തി​നും ക​രാ​ർ ഒ​പ്പു​വെ​ക്ക​ലി​നും യോ​ഗം സാ​ക്ഷി​യാ​യി.

കൂ​ടാ​തെ വി​വി​ധ വി​ഷ​യ​ങ്ങ​ൾ കേ​ന്ദ്രീ​ക​രി​ച്ചു​ള്ള സെ​ഷ​നു​ക​ളും യോ​ഗ​ത്തി​ൽ ന​ട​ന്ന​താ​യി സ​ർ​ക്കാ​ർ വൃ​ത്ത​ങ്ങ​ൾ അ​റി​യി​ച്ചു. 2025ലേ​ക്കു​ള്ള ദേ​ശീ​യ പ​ദ്ധ​തി​ക​ളും പ​രി​പാ​ടി​ക​ളും രൂ​പ​പ്പെ​ടു​ത്തു​ക​യും കേ​ന്ദ്രീ​കൃ​ത അ​ജ​ണ്ട​ക​ൾ സ്ഥാ​പി​ക്കു​ക​യും ചെ​യ്യു​ക എ​ന്ന​താ​ണ്​ യോ​ഗ​ത്തി​ന്‍റെ ല​ക്ഷ്യം.

WEB DESK
Next Story
Share it