Begin typing your search...

അബൂദബിയിൽ കുറഞ്ഞ തുകക്ക് ഇൻഷുറൻസ്; പ്രവാസികൾക്ക് ഗുണകരം

അബൂദബിയിൽ കുറഞ്ഞ തുകക്ക് ഇൻഷുറൻസ്; പ്രവാസികൾക്ക് ഗുണകരം
X
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo

താമസക്കാർക്ക് കുറഞ്ഞ തുകക്ക് ഇൻഷുറൻസ് പരിരക്ഷ ലഭിക്കുന്ന ഫ്‌ലക്സിബിൾ ഹെൽത്ത് ഇൻഷുറൻസ് സൗകര്യവുമായി അബൂദബി. എമിറേറ്റിൽ ജീവിക്കുന്ന സംരംഭകരെയും നിക്ഷേപകരെയും പിന്തുണക്കുന്നതിനാണ് പുതിയ ഇൻഷുറൻസ് സൗകര്യം ഏർപ്പെടുത്തുന്നത്. അബൂദബി ആരോഗ്യവകുപ്പും സാമ്പത്തിക വികസന വകുപ്പും സംയുക്തമായാണ് പുതിയ സൗകര്യം ഏർപ്പെടുത്തിയത്. കുറഞ്ഞ തുകക്ക് ഇൻഷുറൻസ് എടുക്കാനും ആവശ്യമെങ്കിൽ ഇൻഷുറൻസ് കവറേജ് അപ്ഗ്രേഡ് ചെയ്യാനും അവസരമൊരുക്കുന്നതാണ് പദ്ധതി.

വിവിധ കാറ്റഗറികളിലെ താമസക്കാർക്ക് പുതിയ രീതിയിലുള്ള ഇൻഷുറൻസ് എടുക്കാവുന്നതാണ്. ആരോഗ്യ ഇൻഷുറൻസ് ദായകർ അപേക്ഷകൾ പരിശോധിച്ചാണ് ഫ്‌ലക്സിബിൾ ഹെൽത്ത് ഇൻഷുറൻസ് പോളിസിക്ക് അർഹരാണോയെന്ന് വിലയിരുത്തുക. സ്വകാര്യ മേഖലയിൽ ജോലി ചെയ്യുന്ന അബൂദബിയിൽ താമസിക്കുന്ന പ്രവാസികൾക്കാണ് ഈ ഇൻഷുറൻസ് പോളിസിക്ക് യോഗ്യത. ഇവരുടെ മാസവരുമാനം 5000 ദിർഹമിൽ കൂടരുത്. നിക്ഷേപകർ, ഫ്രീ ബിസിനസ് ലൈസൻസുള്ളവർ, അവരുടെ കുടുംബം, അവരുടെ ജോലിക്കാർ തുടങ്ങിയവരാണ് മറ്റ് അർഹതയുള്ള ആളുകൾ.

ഹെൽത്ത് ഇൻഷുറൻസിൽ ഉൾപ്പെടാത്ത പ്രവാസികളുടെ കുടുംബങ്ങൾക്കും ഫ്‌ലക്സിബിൾ ഹെൽത്ത് ഇൻഷുറൻസിന് അർഹതയുണ്ട്. വർഷത്തിൽ 1,50,000 ദിർഹം വരെ ചികിത്സ ചെലവുകൾ ഫ്‌ലക്സിബിൾ ഇൻഷുറൻസ് പാക്കേജിൽ ലഭിക്കും. അടിയന്തര ചികിത്സകളുടെ ചെലവ് പൂർണമായും കവർ ചെയ്യാവുന്നതാണ്.

ഔട്ട്പേഷ്യൻറ് ചികിത്സ ചെലവിന് 20 ശതമാനം മാത്രം അടച്ചാൽ മതി. മരുന്നിന് 30 ശതമാനം അടക്കണം. നിലവിലുള്ള ഇൻഷുറൻസ് പോളിസിയുടെ കാലാവധി അവസാനിക്കാറായ കമ്പനികൾക്കും വ്യക്തികൾക്കും ഫ്‌ലക്സിബിൾ ഹെൽത്ത് ഇൻഷുറൻസ് എടുക്കാൻ ആഗ്രഹമുണ്ടെങ്കിൽ ഹെൽത്ത് ഇൻഷുറൻസ് കമ്പനികളെ സമീപിക്കാവുന്നതാണ്. സമൂഹത്തിലെ എല്ലാതരം ആളുകൾക്കും ലോകോത്തര നിലവാരത്തിലുള്ള ആരോഗ്യപരിചരണം ലഭ്യമാക്കുകയാണ് പദ്ധതിയുടെ ലക്ഷ്യമെന്ന് ആരോഗ്യവകുപ്പിലെ ഡോ. മറിയം അൽ മസ്റൂയി പറഞ്ഞു.

Aishwarya
Next Story
Share it