Begin typing your search...

ജൂലൈ 1ന് മുൻപ് 1% സ്വദേശിവൽക്കരണം പൂർത്തിയാക്കണം; യുഎഇയിൽ ആളൊന്നിനു 7000 ദിർഹം പിഴ

ജൂലൈ 1ന് മുൻപ് 1% സ്വദേശിവൽക്കരണം പൂർത്തിയാക്കണം; യുഎഇയിൽ ആളൊന്നിനു 7000 ദിർഹം പിഴ
X
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo

യുഎഇയിൽ ജൂലൈ 1ന് മുൻപ് 1% സ്വദേശിവൽക്കരണം പൂർത്തിയാക്കാത്ത സ്വകാര്യ കമ്പനികൾക്ക് 7000 ദിർഹം പിഴ ചുമത്തുമെന്നു മാനവവിഭവ ശേഷി മന്ത്രി ഡോ. അബ്ദുൽ റഹ്‌മാൻ അൽ അവാർ. നേരത്തെ ഒരു വർഷത്തെ മുഴുവൻ കണക്കെടുപ്പിനു ശേഷമായിരുന്നു നടപടി എങ്കിൽ ഇനി മുതൽ അർധ വാർഷിക കണക്കെടുപ്പ് നടത്തി പിഴ ഈടാക്കും. കമ്പനിയിലെ ജീവനക്കാരുടെ മൊത്തം എണ്ണത്തിന്റെ 1 ശതമാനം കണക്കാക്കി ആളൊന്നിനാണ് 7000 ദിർഹം പിഴ. കണക്കു പ്രകാരം 10 സ്വദേശികൾക്കു നിയമനം നൽകേണ്ട സ്ഥാപനമാണെങ്കിൽ, 70000 ദിർഹം പിഴ നൽകേണ്ടി വരുമെന്നും മന്ത്രി പറഞ്ഞു.

50ൽ അധികം ജീവനക്കാരുള്ള സ്വകാര്യ കമ്പനി വർഷം 2% സ്വദേശികളെ ജോലിക്കു നിയമിക്കണം എന്നാണു നിയമം. ഓരോ ആറുമാസവും 1% എന്ന കണക്കിലായിരിക്കണം നിയമനം. സ്വദേശിവൽക്കരണത്തിന്റെ ശതമാന കണക്കിലും പിഴയിലും മാറ്റമില്ലെങ്കിലും വാർഷിക പരിശോധന അർധ വാർഷിക പരിശോധനയായി എന്നതാണ് പുതിയതായി വന്ന പ്രധാന മാറ്റമെന്നും മന്ത്രി പറഞ്ഞു.

Ammu
Next Story
Share it