Begin typing your search...

റമദാനിൽ വിലക്കയറ്റം തടയാൻ നടപടിയുമായി സാമ്പത്തിക മന്ത്രാലയം

റമദാനിൽ വിലക്കയറ്റം തടയാൻ നടപടിയുമായി സാമ്പത്തിക മന്ത്രാലയം
X
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo

റമദാനിൽ അവശ്യവസ്തുക്കളുടെ വില നിയന്ത്രിക്കാൻ നടപടിയുമായി യു.എ.ഇ സാമ്പത്തിക മന്ത്രാലയം. അവശ്യവസ്തുക്കളുടെ വില നിരീക്ഷിക്കാൻ ദേശീയതലത്തിൽ പ്രത്യേക ടാസ്‌ക് ഫോഴ്‌സിനെ നിയോഗിച്ചു. സൂപ്പർ മാർക്കറ്റുകളും ചെറുകിട ഔട്ട്‌ലെറ്റുകളും പ്രഖ്യാപിച്ച പ്രമോഷനുകളും ഓഫറുകളും സംഘം നിരീക്ഷിക്കുകയും മേൽനോട്ടം വഹിക്കുകയും ചെയ്യും. റമദാനോടനുബന്ധിച്ച് രാജ്യത്തെ പ്രമുഖ സൂപ്പർ മാർക്കറ്റുകൾ വൻ ഓഫറുകളാണ് പ്രഖ്യാപിച്ചിരിക്കുന്നത്. ബൈ നൗ പേ ലേറ്റർ, പ്രൈസ് ലോക്‌സ് എന്നിവ കൂടാതെ ബാങ്ക് കാർഡുകൾ വഴിയുള്ള കിഴിവുകൾ, റാഫിൾ ഓഫറുകൾ, 5000 ദിർഹമിൻറെ ഗിഫ്റ്റ് വൗച്ചറുകൾ, കഴിഞ്ഞ വർഷത്തെക്കാൾ കുറഞ്ഞ വില തുടങ്ങിയ വാഗ്ദാനങ്ങളുമായി ചെറുകിട ഔട്ട്‌ലെറ്റുകളും റമദാനിൽ സജീവമാകാൻ ഒരുങ്ങുകയാണ്.

ഇ-കൊമേഴ്‌സ് ഭീമനായ ആമസോണിനൊപ്പം നൂണും പ്രാദേശിക ഹൈപ്പർ മാർക്കറ്റുകളും ഓൺലൈനിലും ഓഫ് ലൈനിലും പ്രത്യേക ഓഫറുകൾ പ്രഖ്യാപിച്ചിട്ടുണ്ട്. അതോടൊപ്പം റമദാനിൽ ആവശ്യക്കാർ ഏറെയുള്ള പഴം, പച്ചക്കറിപോലുള്ള സീസണൽ ഉൽപന്നങ്ങൾക്ക് 70 ശതമാനംവരെ ഇളവാണ് പ്രഖ്യാപിക്കാറുള്ളത്. അവശ്യവസ്തുക്കൾക്ക് 40 ശതമാനംവരെ വിലക്കിഴിവും വാഗ്ദാനം ചെയ്യുന്നുണ്ട്. ഈ സാഹചര്യത്തിലാണ് ഇവയുടെ മേൽനോട്ടവും നിരീക്ഷണവും ശക്തമാക്കാൻ ദേശീയതലത്തിൽ പ്രത്യേക ടാസ്‌ക് ഫോഴ്‌സിനെ നിയോഗിക്കാൻ സാമ്പത്തിക മന്ത്രാലയം തീരുമാനിച്ചിരിക്കുന്നതെന്ന് മോണിറ്ററിങ് ആൻഡ് ഫോളോ അപ്പ് മേഖലയുടെ അസിസ്റ്റൻറ് അണ്ടർ സെക്രട്ടറി അബ്ദുല്ല സുൽത്താൻ അൽ ഫാൻ അൽ ശംസി പറഞ്ഞു.

വിപണിയിൽ അവശ്യവസ്തുക്കളുടെ അനാവശ്യ വില വർധന തടയാൻ ശക്തമായ നടപടി സ്വീകരിക്കും. 25നും 75 ശതമാനത്തിനും ഇടയിൽ ഡിസ്‌കൗണ്ട് നിരക്കുകളോടെ യു.എ.ഇ വിപണിതലത്തിൽ പരസ്യ കാമ്പെയ്‌നുകൾ വഴി ഏകദേശം 4000 ഉൽപന്നങ്ങൾ പ്രമോട്ട് ചെയ്യപ്പെടുന്നുണ്ടെന്നും അൽ ശംസി കൂട്ടിച്ചേർത്തു. ഉൽപന്നങ്ങളുടെ ഗുണനിലവാരം, വില എന്നിവയുമായി ബന്ധപ്പെട്ട നിയമലംഘനങ്ങൾ കണ്ടെത്തുന്നതിനായി കഴിഞ്ഞ വർഷം സാമ്പത്തിക മന്ത്രാലയം വിവിധ വിപണികളിലായി 96,200 പരിശോധനകൾ നടത്തിയിരുന്നു. 6545 നിയമ ലംഘനങ്ങളാണ് ഇതുവഴി കണ്ടെത്തിയത്. ഈവർഷം ജനുവരിയിൽ 620 പരിശോധനകളും മന്ത്രാലയം സംഘടിപ്പിച്ചിരുന്നു.

WEB DESK
Next Story
Share it