Begin typing your search...

വ്യാജ പരാതി; ജീവനക്കാരന് കമ്പനി നഷ്ടപരിഹാരം നൽകാൻ വിധിച്ച് കോടതി

വ്യാജ പരാതി; ജീവനക്കാരന് കമ്പനി നഷ്ടപരിഹാരം നൽകാൻ വിധിച്ച് കോടതി
X
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo

വ്യാ​ജ പ​രാ​തി ന​ൽ​കി​യ​തി​നെ തു​ട​ർ​ന്ന്​ യാ​ത്രാ നി​രോ​ധ​നം ഉ​ൾ​പ്പെ​ടെ നേ​രി​ടേ​ണ്ടി വ​ന്ന സം​ഭ​വ​ത്തി​ൽ ജീ​വ​ന​ക്കാ​ര​ന്​ ക​മ്പ​നി ര​ണ്ടു​ല​ക്ഷം ദി​ർ​ഹം ന​ഷ്ട​പ​രി​ഹാ​രം ന​ൽ​കാ​ൻ വി​ധി​ച്ച്​ ദു​ബൈ കോ​ട​തി. സി​വി​ൽ കോ​ട​തി​യാ​ണ്​ വി​ധി പ്ര​സ്താ​വി​ച്ച​ത്. ക​മ്പ​നി ന​ൽ​കി​യ പ​രാ​തി​യെ തു​ട​ർ​ന്നു​ണ്ടാ​യ യാ​ത്രാ നി​രോ​ധ​നം മൂ​ലം അ​സു​ഖ​ബാ​ധി​ത​യാ​യ മാ​താ​വി​നെ സ​ന്ദ​ർ​ശി​ക്കാ​നോ അ​ന്ത്യ ക​ർ​മ​ങ്ങ​ൾ നി​ർ​വ​ഹി​ക്കാ​നോ ക​ഴി​ഞ്ഞി​ല്ലെ​ന്ന്​ കാ​ണി​ച്ച്​ അ​ഞ്ചു​ല​ക്ഷം ദി​ർ​ഹം ന​ഷ്ട​പ​രി​ഹാ​രം വേ​ണ​മെ​ന്നാ​യി​രു​ന്നു ജീ​വ​ന​ക്കാ​ര​ന്‍റെ ആ​വ​ശ്യം.

ജോ​ലി​യി​ലെ ആ​നു​കൂ​ല്യ​ങ്ങ​ൾ നേ​ടാ​നാ​യി തൊ​ഴി​ൽ ക​രാ​റി​ൽ ജീ​വ​ന​ക്കാ​ര​ൻ കൃ​ത്രി​മം കാ​ണി​ച്ചു​വെ​ന്നാ​യി​രു​ന്നു ക​മ്പ​നി​യു​ടെ പ​രാ​തി. അ​ടി​സ്ഥാ​ന ശ​മ്പ​ളം 5,000 ദി​ർ​ഹ​മി​ന്​ പ​ക​രം ജീ​വ​ന​ക്കാ​ര​ൻ 20,000 ദി​ർ​ഹ​മാ​യി തി​രു​ത്തി​യെ​ന്നാ​യി​രു​ന്നു ആ​ക്ഷേ​പം.എ​ന്നാ​ൽ, ജീ​വ​ന​ക്കാ​ര​ന്​ ന​ൽ​കാ​നു​ണ്ടാ​യി​രു​ന്ന ആ​നു​കൂ​ല്യം നി​ഷേ​ധി​ക്കാ​നാ​യി ക​മ്പ​നി വ്യാ​ജ പ​രാ​തി ന​ൽ​കു​ക​യാ​യി​രു​ന്നു​വെ​ന്ന്​ ക്രി​മി​ന​ൽ കോ​ട​തി ക​ണ്ടെ​ത്തി.തു​ട​ർ​ന്നാ​ണ്​ ജീ​വ​ന​ക്കാ​ര​ൻ ന​ഷ്ട​പ​രി​ഹാ​രം ആ​വ​ശ്യ​പ്പെ​ട്ട്​ സി​വി​ൽ കോ​ട​തി​യി​ൽ പ​രാ​തി ന​ൽ​കി​യ​ത്. ര​ണ്ടു​ല​ക്ഷം ദി​ർ​ഹം കൂ​ടാ​തെ പ​ലി​ശ​യും അ​ട​ക്കം ന​ൽ​ക​ണ​മെ​ന്നാ​ണ്​ വി​ധി.

WEB DESK
Next Story
Share it