Begin typing your search...

വിസിറ്റ് വിസ ഓവർ സ്റ്റേയുമായി ബന്ധപ്പെട്ട് സമൂഹ മാധ്യമങ്ങളിൽ വ്യാജ വാർത്തകൾ പ്രചരിക്കുന്നു ; ജി ഡി ആർ എഫ് എ

വിസിറ്റ് വിസ ഓവർ സ്റ്റേയുമായി ബന്ധപ്പെട്ട് സമൂഹ മാധ്യമങ്ങളിൽ വ്യാജ വാർത്തകൾ പ്രചരിക്കുന്നു ; ജി ഡി ആർ എഫ് എ
X
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo

വി​സി​റ്റ് വി​സ ഓ​വ​ർ​സ്റ്റേ​യു​മാ​യി ബ​ന്ധ​പ്പെ​ട്ട് സ​മൂ​ഹ മാ​ധ്യ​മ​ങ്ങ​ളി​ൽ പ്ര​ച​രി​ക്കു​ന്ന വാ​ർ​ത്ത​ക​ൾ തെ​റ്റാ​ണെ​ന്ന് ദു​ബൈ​യി​ലെ ജ​ന​റ​ൽ ഡ​യ​റ​ക്ട​റേ​റ്റ് ഓ​ഫ് റെ​സി​ഡ​ൻ​സി ആ​ൻ​ഡ് ഫോ​റി​നേ​ഴ്സ് അ​ഫ​യേ​ഴ്സ് (ജി.​ഡി.​ആ​ർ.​എ​ഫ്.​എ) വ്യ​ക്ത​മാ​ക്കി.

ഇ​ത്ത​രം പ്ര​ചാ​ര​ണ​ങ്ങ​ൾ വി​ശ്വ​സി​ക്ക​രു​തെ​ന്നും വി​വ​ര​ങ്ങ​ൾ​ക്ക് ഡ​യ​റ​ക്ട​റേ​റ്റി​ന്റെ ഔ​ദ്യോ​ഗി​ക ചാ​ന​ലു​ക​ളെ ആ​ശ്ര​യി​ക്ക​ണ​മെ​ന്നും വ​കു​പ്പ്​ പൊ​തു​ജ​ന​ങ്ങ​ളോ​ട് അ​ഭ്യ​ർ​ഥി​ച്ചു.

അ​ഞ്ച് ദി​വ​സ​ത്തി​ൽ കൂ​ടു​ത​ൽ വി​സി​റ്റ് വി​സ ഓ​വ​ർ​സ്റ്റേ ചെ​യ്യു​ന്ന​വ​രെ അ​ബ്സ്കോ​ണ്ട് ചെ​യ്യു​മെ​ന്നും അ​വ​രു​ടെ പേ​രു​ക​ൾ ക​രി​മ്പ​ട്ടി​ക​യി​ൽ ചേ​ർ​ക്കു​ക​യും രാ​ജ്യ​ത്തു​നി​ന്ന് നാ​ടു​ക​ട​ത്തു​ക​യും ചെ​യ്യു​മെ​ന്ന വ്യാ​ജ വാ​ർ​ത്ത​ക​ളാ​ണ് സോ​ഷ്യ​ൽ മീ​ഡി​യ​യി​ൽ പ്ര​ച​രി​ച്ച​ത്. ദു​ബൈ ഇ​മി​ഗ്രേ​ഷ​ന്റെ പേ​രി​ലാ​ണ് ഈ ​വാ​ർ​ത്ത​ക​ൾ പ്ര​ച​രി​പ്പി​ച്ചി​രു​ന്ന​ത്.

വി​സി​റ്റ് വി​സ ഓ​വ​ർ​സ്റ്റേ​യു​മാ​യി ബ​ന്ധ​പ്പെ​ട്ടും മ​റ്റു വി​സ സം​ബ​ന്ധ​മാ​യ ഏ​ത് അ​ന്വേ​ഷ​ണ​ങ്ങ​ൾ​ക്കും നേ​രി​ട്ട് ഓ​ഫി​സു​മാ​യോ അ​ല്ലെ​ങ്കി​ൽ ടോ​ൾ ഫ്രീ ​ന​മ്പ​റാ​യ 8005111ലോ ​ബ​ന്ധ​പ്പെ​ട​ണ​മെ​ന്ന് ജി.​ഡി.​ആ​ർ.​എ​ഫ്.​എ ദു​ബൈ അ​ഭ്യ​ർ​ഥി​ച്ചു.

WEB DESK
Next Story
Share it