Begin typing your search...

ഐ ഡ്രോപ്പ് കടത്ത് വ്യാപകം ; നടപടികൾ ശക്തമാക്കി ദുബൈ കസ്റ്റംസ്

ഐ ഡ്രോപ്പ് കടത്ത് വ്യാപകം ; നടപടികൾ ശക്തമാക്കി ദുബൈ കസ്റ്റംസ്
X
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo

നി​യ​ന്ത്രി​ത മ​രു​ന്നു​ക​ളു​ടെ പ​ട്ടി​ക​യി​ല്‍ ഉ​ള്‍പ്പെ​ടു​ത്തി​യ ഐ ​ഡ്രോ​പ്പി​ന്‍റെ 26,766 കു​പ്പി​ക​ള്‍ ക​ഴി​ഞ്ഞ ര​ണ്ടു വ​ര്‍ഷ​ത്തി​ല്‍ പി​ടി​ച്ചെ​ടു​ത്ത​താ​യി ദു​ബൈ ക​സ്റ്റം​സ് അ​റി​യി​ച്ചു. 62 വ്യ​ത്യ​സ്ത ദൗ​ത്യ​ങ്ങ​ളി​ലാ​യാ​ണ് ഇ​ത്ര​യേ​റെ മ​രു​ന്നു​ക​ള്‍ പി​ടി​ച്ചെ​ടു​ത്ത​ത്. ല​ഹ​രി മ​രു​ന്നാ​യി ഇ​വ ഉ​പ​യോ​ഗി​ക്കാ​നു​ള്ള സാ​ധ്യ​ത ക​ണ​ക്കി​ലെ​ടു​ത്ത്​ നേ​ര​ത്തെ യു.​എ.​ഇ അ​ധി​കൃ​ത​ർ നി​യ​ന്ത്ര​ണ​മേ​ര്‍പ്പെ​ടു​ത്തി​യി​രു​ന്നു. ഡോ​ക്ട​റു​ടെ കു​റി​പ്പ​ടി​യി​ല്ലാ​തെ ഇ​ത് വി​ല്‍ക്കാ​നോ ഉ​പ​യോ​ഗി​ക്കാ​നോ പാ​ടി​ല്ലെ​ന്നാ​ണ്​ നി​യ​മം.

ഉ​പ​യോ​ക്താ​വി​ന് മ​യ​ക്കു​മ​രു​ന്നി​ന് സ​മാ​ന​മാ​യ ഫ​ല​ങ്ങ​ള്‍ ന​ല്‍കു​ന്ന ഇ​ത്ത​രം മ​രു​ന്നു​ക​ള്‍ ഡോ​ക്ട​റു​ടെ നി​ർ​ദേ​ശ​മി​ല്ലാ​തെ ഉ​പ​യോ​ഗി​ക്കു​ന്ന​ത് അ​പ​ക​ട​ക​ര​മാ​ണെ​ന്ന് ക​സ്റ്റം​സി​ലെ പാ​സ​ഞ്ച​ര്‍ ഓ​പ​റേ​ഷ​ന്‍സ് വ​കു​പ്പ് മേ​ധാ​വി ഖാ​ലി​ദ് അ​ഹ​മ്മ​ദ് യൂ​സ​ഫ് പ​റ​ഞ്ഞു. നി​യ​ന്ത്രി​ത മ​രു​ന്നു​ക​ള്‍ ഉ​ത്ത​ര​വാ​ദി​ത്ത​ത്തോ​ടെ കൈ​കാ​ര്യം ചെ​യ്യ​ണം. അ​ല്ലെ​ങ്കി​ല്‍ അ​വ ദു​രു​പ​യോ​ഗം ചെ​യ്യാ​നു​ള്ള സാ​ധ്യ​ത വ​ള​രെ കൂ​ടു​ത​ലാ​ണെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. യു.​എ.​ഇ​യി​ല്‍ നാ​ര്‍ക്കോ​ട്ടി​ക്, സൈ​ക്കോ​ട്രോ​പ്പി​ക് ഉ​ള്‍പ്പെ​ടെ​യു​ള്ള മ​രു​ന്നു​ക​ള്‍ അം​ഗീ​കൃ​ത ആ​രോ​ഗ്യ വി​ദ​ഗ്ധ​ന്‍റെ കു​റി​പ്പ​ടി​യി​ല്ലാ​തെ ല​ഭി​ക്കി​ല്ല.

അ​തു​കൊ​ണ്ടാ​ണ് നി​യ​ന്ത്രി​ത മ​രു​ന്നു​ക​ളു​ടെ പ​ട്ടി​ക​യി​ല്‍ ഉ​ള്‍പ്പെ​ടു​ത്തി​യി​ട്ടു​ള്ള​വ രാ​ജ്യ​ത്തേ​ക്ക് കൊ​ണ്ടു​വ​രു​ന്ന​തി​ന് യു.​എ.​ഇ ആ​രോ​ഗ്യ രോ​ഗ​പ്ര​തി​രോ​ധ മ​ന്ത്രാ​ല​യ​ത്തി​ല്‍നി​ന്നും അ​നു​മ​തി നേ​ട​ണ​മെ​ന്ന് അ​ധി​കൃ​ത​ര്‍ വ്യ​ക്​​ത​മാ​ക്കു​ന്ന​ത്. ഇ​ത്ത​രം മ​രു​ന്നു​ക​ളു​ടെ ക​ള്ള​ക്ക​ട​ത്ത്​ ത​ട​യു​ന്ന​തി​ന്​ സ​മ​ഗ്ര​മാ​യ പ​രി​ശോ​ധ​ന സം​വി​ധാ​ന​ങ്ങ​ളും ക​സ്റ്റം​സ്​ കൈ​​ക്കൊ​ള്ളു​ന്നു​ണ്ട്. ഏ​ഷ്യ​ൻ രാ​ജ്യ​ങ്ങ​ളി​ൽ നി​ന്നാ​ണ്​ മ​രു​ന്നു​ക​ൾ വ്യാ​പ​ക​മാ​യി യു.​എ.​ഇ​യി​ലേ​​ക്കെ​ത്തു​ന്ന​ത്.

WEB DESK
Next Story
Share it