Begin typing your search...

ഷാ​ർ​ജ​യി​ൽ ഇ.​വി ചാ​ർ​ജി​ങ്​ സ്​​റ്റേ​ഷ​നു​ക​ൾ വ്യാ​പി​പ്പി​ക്കും

ഷാ​ർ​ജ​യി​ൽ ഇ.​വി ചാ​ർ​ജി​ങ്​ സ്​​റ്റേ​ഷ​നു​ക​ൾ വ്യാ​പി​പ്പി​ക്കും
X
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo

ഷാ​ർ​ജ​യി​ലു​ട​നീ​ളം ഇ​ല​ക്​​ട്രി​ക്​ വാ​ഹ​ന​ങ്ങ​ളു​ടെ ചാ​ർ​ജി​ങ്​ സ്​​റ്റേ​ഷ​നു​ക​ൾ സ്ഥാ​പി​ക്കാ​നു​ള്ള പ​ദ്ധ​തി​ക്ക്​ ഷാ​ർ​ജ എ​ക്സി​ക്യൂ​ട്ടി​വ്​ കൗ​ൺ​സി​ൽ (എ​സ്.​ഇ.​സി) അം​ഗീ​കാ​രം ന​ൽ​കി. എ​മി​റേ​റ്റി​ലെ പ്ര​ധാ​ന വാ​ണി​ജ്യ, ന​ഗ​ര പ്ര​ദേ​ശ​ങ്ങ​ളി​ൽ ഇ​ല​ക്​​ട്രി​ക്​ വാ​ഹ​ന ഉ​പ​യോ​ക്​​താ​ക്ക​ൾ​ക്ക്​ എ​ളു​പ്പ​ത്തി​ൽ ചാ​ർ​ജ്​ ചെ​യ്യാ​നാ​വു​ന്ന രീ​തി​യി​ൽ ഉ​യ​ർ​ന്ന നി​ല​വാ​ര​ത്തി​ലു​ള്ള അ​തി​വേ​ഗ ഇ​ല​ക്​​ട്രി​ക്​ ചാ​ർ​ജ​റു​ക​ളാ​ണ്​ സ്ഥാ​പി​ക്കു​ന്ന​ത്. പ​ദ്ധ​തി ഉ​ട​ൻ ന​ട​പ്പാ​ക്കാ​നു​ള്ള ശ്ര​മ​ങ്ങ​ൾ ബ​ന്ധ​​പ്പെ​ട്ട അ​തോ​റി​റ്റി​ക​ൾ ആ​രം​ഭി​ക്കും.

അ​തേ​സ​മ​യം, ഷാ​ർ​ജ​യി​ലെ വി​വി​ധ സ​ർ​ക്കാ​ർ സ്ഥാ​പ​ന​ങ്ങ​ളു​ടെ പ്ര​ക​ട​ന​ങ്ങ​ളും എ​ക്സി​ക്യൂ​ട്ടി​വ്​ ക​മ്മി​റ്റി വി​ല​യി​രു​ത്തി. ഏ​ത്​ രീ​തി​യി​ലാ​ണ്​ സേ​വ​ന​ങ്ങ​ളി​ൽ കൂ​ടു​ത​ൽ പു​രോ​ഗ​തി കൈ​വ​രി​ക്കാ​മെ​ന്ന​തും ക​മ്മി​റ്റി ച​ർ​ച്ച ചെ​യ്തു. യു.​എ.​ഇ​യി​ലെ മ​ത്സ്യ​ത്തൊ​ഴി​ലാ​ളി സ​ഹ​ക​ര​ണ സം​ഘ​ങ്ങ​ൾ​ക്കി​ട​യി​ൽ സ​ഹ​ക​ര​ണം പ്രോ​ത്സാ​ഹി​പ്പി​ക്കു​ന്ന​തി​നു​ള്ള നി​ർ​ദേ​ശ​ങ്ങ​ളും കൗ​ൺ​സി​ൽ അം​ഗീ​ക​രി​ച്ചു. ഷാ​ർ​ജ ഉ​പ​ഭ​ര​ണാ​ധി​കാ​രി​യും കി​രീ​ടാ​വ​കാ​ശി​യു​മാ​യ ശൈ​ഖ്​ സു​ൽ​ത്താ​ൻ ബി​ൻ മു​ഹ​മ്മ​ദ്​ ബി​ൻ സു​ൽ​ത്താ​ൻ അ​ൽ ഖാ​സി​മി അ​ധ്യ​ക്ഷ​ത വ​ഹി​ച്ച യോ​ഗ​ത്തി​ൽ എ​മി​റേ​റ്റി​ലെ മു​തി​ർ​ന്ന സ​ർ​ക്കാ​ർ ഉ​ദ്യോ​ഗ​സ്ഥ​രും പ്ര​തി​നി​ധി​ക​ളും പ​​ങ്കെ​ടു​ത്തു.

പ​രി​സ്ഥി​തി സൗ​ഹൃ​ദ​മാ​യ ഗ​താ​ഗ​ത സം​വി​ധാ​ന​ങ്ങ​ൾ ഉ​പ​യോ​ഗി​ക്കു​ന്ന​വ​ർ​ക്ക്​ സൗ​ക​ര്യ​പ്ര​ദ​മാ​യ അ​ടി​സ്ഥാ​ന സൗ​ക​ര്യ​ങ്ങ​ൾ വി​ക​സി​പ്പി​ക്കാ​ൻ യു.​എ.​ഇ​യി​ലെ വി​വി​ധ എ​മി​റേ​റ്റു​ക​ൾ മു​ൻ​കൈ​യെ​ടു​ക്കു​ന്നു​ണ്ട്. ചി​ല​യി​ട​ങ്ങ​ളി​ൽ ഇ.​വി ചാ​ർ​ജി​ങ്​ സേ​വ​ന​ങ്ങ​ൾ സൗ​ജ​ന്യ​മാ​യാ​ണ്​ അ​നു​വ​ദി​ക്കു​ന്ന​ത്. അ​തേ​സ​മ​യം, അ​ടു​ത്തി​ടെ രാ​ജ്യ​വ്യാ​പ​ക​മാ​യി ഏ​കീ​കൃ​ത ചാ​ർ​ജി​ങ്​ നി​ര​ക്കും യു.​എ.​ഇ പ്ര​ഖ്യാ​പി​ച്ചി​രു​ന്നു. ഇ​തു പ്ര​കാ​രം എ​ക്സ്​​പ്ര​സ്​ ചാ​ർ​ജി​ങ്​ സേ​വ​ന​ങ്ങ​ൾ​ക്ക്​ കി​ലോ​വാ​ട്ടി​ന്​ മി​നി​മം 1.20 ദി​ർ​ഹ​വും വാ​റ്റും ഇ​ടാ​ക്കാം. വേ​ഗം കു​റ​ഞ്ഞ ചാ​ർ​ജി​ങ്​ സേ​വ​ന​ങ്ങ​ൾ​ക്ക്​ കി​ലോ​വാ​ട്ടി​ന്​ 90 ഫി​ൽ​സും വാ​റ്റു​മാ​ണ്​ ഈ​ടാ​ക്കു​ക.

WEB DESK
Next Story
Share it