Begin typing your search...

ആ​ദ്യ​പാ​ദ​ത്തി​ൽ 52.6 കോ​ടി ദി​ര്‍ഹം ലാ​ഭം നേ​ടി ഇ​ത്തി​ഹാ​ദ് എ​യ​ര്‍വേ​സ്

ആ​ദ്യ​പാ​ദ​ത്തി​ൽ 52.6 കോ​ടി ദി​ര്‍ഹം ലാ​ഭം നേ​ടി ഇ​ത്തി​ഹാ​ദ് എ​യ​ര്‍വേ​സ്
X
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo

2024ലെ ​ആ​ദ്യ​പാ​ദ​ത്തി​ല്‍ 52.6 കോ​ടി ദി​ര്‍ഹ​മി​ന്റെ ലാ​ഭം നേ​ടി​യ​താ​യി ഇ​ത്തി​ഹാ​ദ് എ​യ​ര്‍വേ​സ്. ക​ഴി​ഞ്ഞ​വ​ര്‍ഷം ഇ​തേ കാ​ല​യ​ള​വി​ല്‍ 5.9 കോ​ടി ദി​ര്‍ഹം മാ​ത്ര​മാ​യി​രു​ന്നു ക​മ്പ​നി​യു​ടെ ലാ​ഭം. ഇ​ത്ത​വ​ണ 791 ശ​ത​മാ​ന​ത്തി​ന്റെ വ​ര്‍ധ​ന​യാ​ണ് ലാ​ഭ​ത്തി​ല്‍ കൈ​വ​രി​ച്ച​തെ​ന്ന് ഇ​ത്തി​ഹാ​ദ് എ​യ​ര്‍വേ​സ് വ്യ​ക്ത​മാ​ക്കി. 2023നെ ​അ​പേ​ക്ഷി​ച്ച് 2024ല്‍ ​മൊ​ത്ത വ​രു​മാ​ന​ത്തി​ല്‍ 98.7 കോ​ടി ദി​ര്‍ഹ​മി​ന്റെ വ​ര്‍ധ​ന​യും രേ​ഖ​പ്പെ​ടു​ത്തി.

2023 ആ​ദ്യ​പാ​ദ​ത്തി​ല്‍ 475.2 കോ​ടി ദി​ര്‍ഹ​മാ​യി​രു​ന്നു ക​മ്പ​നി​യു​ടെ മൊ​ത്ത വ​രു​മാ​നം. 2024 ആ​ദ്യ​പാ​ദ​ത്തി​ല്‍ ഇ​ത് 573.9 കോ​ടി ദി​ര്‍ഹ​മാ​യി ഉ​യ​ര്‍ന്നു. 2023നെ ​അ​പേ​ക്ഷി​ച്ച് യാ​ത്ര​ക്കാ​രു​ടെ എ​ണ്ണ​ത്തി​ല്‍ 41 ശ​ത​മാ​നം വ​ള​ര്‍ച്ച കൈ​വ​രി​ക്കാ​നും ക​മ്പ​നി​ക്കാ​യി. 42 ല​ക്ഷം യാ​ത്രി​ക​രാ​ണ് 2024 ആ​ദ്യ പാ​ദ​ത്തി​ല്‍ ഇ​ത്തി​ഹാ​ദ് എ​യ​ര്‍വേ​സ് വി​മാ​ന​ങ്ങ​ളി​ല്‍ പ​റ​ന്ന​ത്. ച​ര​ക്ക് നീ​ക്ക​മ​ട​ക്ക​മു​ള്ള ഇ​ത​ര വ​രു​മാ​ന സ്രോ​ത​സ്സു​ക​ളി​ലും ഇ​ത്തി​ഹാ​ദ് ക​ഴി​ഞ്ഞ വ​ര്‍ഷ​ത്തേ​ക്കാ​ള്‍ വ​ര്‍ധ​ന​യു​ണ്ടാ​ക്കി. 2024 ആ​ദ്യ​പാ​ദ​ത്തി​ലെ മൊ​ത്തം ലാ​ഭം 2023ലെ ​മൊ​ത്തം ലാ​ഭ​ത്തി​നു തു​ല്യ​മാ​ണെ​ന്ന് ഇ​ത്തി​ഹാ​ദ് എ​യ​ര്‍വേ​സ് സി.​ഇ.​ഒ അ​ന്റ​നോ​ല്‍ഡോ നെ​വ​സ് വ്യ​ക്ത​മാ​ക്കി.

ഈ ​വ​ര്‍ഷം റ​മ​ദാ​ന്‍ മാ​ര്‍ച്ച് ആ​ദ്യം വ​ന്ന​താ​ണ് വ​രു​മാ​ന​ത്തി​ലെ കു​തി​ച്ചു​ക​യ​റ്റ​ത്തി​ന് കാ​ര​ണ​മെ​ന്നും നെ​വ​സ് കൂ​ട്ടി​ച്ചേ​ര്‍ത്തു. ക​ഴി​ഞ്ഞ​വ​ര്‍ഷം മാ​ര്‍ച്ച് ഒ​ടു​വി​ലാ​യി​രു​ന്നു റ​മ​ദാ​ന്‍ തു​ട​ങ്ങി​യ​ത്. തി​രു​വ​ന​ന്ത​പു​രം, കോ​ഴി​ക്കോ​ട്, ബോ​സ്റ്റ​ന്‍ അ​ട​ക്ക​മു​ള്ള കേ​ന്ദ്ര​ങ്ങ​ളി​ലേ​ക്ക് പു​തി​യ സ​ര്‍വി​സു​ക​ള്‍ തു​ട​ങ്ങി​യ​ത് ക​മ്പ​നി​യു​ടെ വ​ള​ര്‍ച്ച​ക്ക്​ വേ​ഗം കൂ​ട്ടു​മെ​ന്നാ​ണ് അ​ധി​കൃ​ത​രു​ടെ പ്ര​തീ​ക്ഷ.

WEB DESK
Next Story
Share it