Begin typing your search...

ഷാർജയിൽ എട്ട് പുതിയ നേഴ്സറികൾ കൂടി നിർമിക്കും

ഷാർജയിൽ എട്ട് പുതിയ നേഴ്സറികൾ കൂടി നിർമിക്കും
X
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo

ഷാർജ എ​മി​റേ​റ്റി​ൽ ന​ഴ്​​സ​റി സൗ​ക​ര്യ​ങ്ങ​ൾ വി​പു​ല​പ്പെ​ടു​ത്തു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യി എ​ട്ട്​ പു​തി​യ ന​ഴ്​​സ​റി​ക​ൾ​കൂ​ടി നി​ർ​മി​ക്കു​മെ​ന്ന്​ പ്ര​ഖ്യാ​പി​ച്ച്​ യു.​എ.​ഇ സു​പ്രീം കൗ​ൺ​സി​ൽ അം​ഗ​വും ഷാ​ർ​ജ ഭ​ര​ണാ​ധി​കാ​രി​യു​മാ​യ ഡോ. ​ശൈ​ഖ്​ സു​ൽ​ത്താ​ൻ ബി​ൻ മു​ഹ​മ്മ​ദ്​ അ​ൽ ഖാ​സി​മി.

‘ഡ​യ​റ​ക്ട്​ ലൈ​ൻ’ റേ​ഡി​യോ പ്രോ​ഗ്രാ​മി​ലൂ​ടെ​യാ​ണ്​ അ​ദ്ദേ​ഹം ഇ​ക്കാ​ര്യം പു​റ​ത്തു​വി​ട്ട​ത്. ഷാ​ർ​ജ​യി​ൽ മൂ​ന്നും ഖ​ൽ​ബ, ഖോ​ർ​ഫു​ക്കാ​ൻ എ​ന്നി​വി​ട​ങ്ങ​ളി​ൽ ര​ണ്ടെ​ണ്ണം വീ​ത​വും ദി​ബ അ​ൽ ഹി​സ്​​നി​ൽ ഒ​ന്നും ന​ഴ്​​സ​റി​ക​ൾ നി​ർ​മി​ക്കാ​നാ​ണ്​ തീ​രു​മാ​നം. മ​ധ്യ മേ​ഖ​ല​യി​ൽ നി​ല​വി​ലു​ള്ള ന​ഴ്​​സ​റി​ക​ൾ കൂ​ടാ​തെ​യാ​ണ്​ പു​തി​യ ന​ഴ്​​സ​റി​ക​ൾ നി​ർ​മി​ക്കു​ന്ന​ത്.

നി​ല​വി​ൽ സ്കൂ​ളു​ക​ളോ​ട്​ ചേ​ർ​ന്ന്​ പ്ര​വ​ർ​ത്തി​ക്കു​ന്ന 11 ന​ഴ്​​സ​റി​ക​ൾ മാ​റ്റി​സ്ഥാ​പി​ക്കു​ക​യും ഓ​രോ മേ​ഖ​ല​യി​ലും കു​ട്ടി​ക​ൾ​ക്കാ​യി പോ​ഷ​കാ​ഹാ​രം ഒ​രു​ക്കു​ന്ന​തി​നാ​യി സെ​ൻ​ട്ര​ൽ കി​ച്ച​ൻ സ്ഥാ​പി​ക്കു​ക​യും ചെ​യ്യും. മി​ക​ച്ച സൗ​ക​ര്യ​ങ്ങ​ളു​ള്ള ന​ഴ്​​സ​റി​യി​ൽ പ്ര​തി​മാ​സം 800 ദി​ർ​ഹ​മാ​ണ്​ ഫീ​സ്​ നി​ര​ക്ക്. നി​ല​വി​ൽ ഷാ​ർ​ജ​യി​ൽ 33 ന​ഴ്​​സ​റി​ക​ളാ​ണു​ള്ള​ത്. കു​ട്ടി​ക​ളി​ൽ നി​ന്നു​ള്ള ഡി​മാ​ന്‍റ്​ വ​ർ​ധി​ച്ച സാ​ഹ​ച​ര്യ​ത്തി​ലാ​ണ്​ കൂ​ടു​ത​ൽ ന​ഴ്​​സ​റി​ക​ൾ സ്ഥാ​പി​ക്കാ​ൻ ഒ​രു​ങ്ങു​ന്ന​ത്. സ്കൂ​ളു​ക​ളി​ൽ പ്ര​വ​ർ​ത്ത​നം നി​ർ​ത്തി​യ ന​ഴ്​​സ​റി​ക​ളു​ടെ പു​നഃ​സ്ഥാ​പി​ച്ചി​ട്ടു​ണ്ട്.

എ​ന്നി​രു​ന്നാ​ലും, ഈ ​ന​ഴ്സ​റി​ക​ളി​ൽ 33 കു​ട്ടി​ക​ളെ മാ​ത്ര​മേ ഉ​ൾ​ക്കൊ​ള്ളാ​ൻ ക​ഴി​യൂ. എ​ന്നാ​ൽ, പു​തു​താ​യി നി​ർ​മി​ച്ച​വ 155 കു​ട്ടി​ക​ളെ ​ഉ​ൾ​ക്കൊ​ള്ളാ​ൻ ശേ​ഷി​യു​ണ്ട്. 10 മാ​സ​ത്തി​നു​ള്ളി​ൽ ക​ൽ​ബ​യി​ലെ ന​ഴ്​​സ​റി പൂ​ർ​ത്തി​യാ​ക്കും.

WEB DESK
Next Story
Share it