Begin typing your search...
ഭൂകമ്പ ദുരിതാശ്വാസത്തിന്റെ പേരിൽ തട്ടിപ്പു പിരിവ് വ്യാപകം; മുന്നറിയിപ്പുമായി സർക്കാർ
ഭൂകമ്പ ബാധിതരെ സഹായിക്കാൻ എന്ന പേരിൽ തട്ടിപ്പു സംഘം പിരിവിനിറങ്ങിയതായി സർക്കാർ അറിയിപ്പ്. സമൂഹ മാധ്യമങ്ങളിലൂടെയാണ് ധനസമാഹരണം. സഹായം ആവശ്യപ്പെട്ടു ബാങ്ക് വിവരങ്ങളും വെബ്‌സൈറ്റ് ലിങ്കുകളും നൽകും. ഇത്തരം വ്യാജന്മാർക്ക് അയച്ചു കൊടുക്കുന്ന പണം ആവശ്യക്കാർക്കു ലഭിക്കില്ലെന്നു മുന്നറിയിപ്പിൽ പറയുന്നു.
അംഗീകൃത സർക്കാർ സംഘടനകൾ വഴി മാത്രമേ ദുരിതാശ്വാസ സഹായങ്ങൾ നൽകാവൂ. ഏതെങ്കിലും മാധ്യമങ്ങളിലൂടെ പണപ്പിരിവ് നടത്തുന്നതു രാജ്യത്തു ശിക്ഷാർഹമാണ്. വ്യക്തികളായാലും കൂട്ടായ്മ വഴിയാണെങ്കിലും സംഭാവനകൾ സ്വീകരിക്കാൻ സർക്കാർ അനുമതി വേണം. ഫെഡറൽ നിയമപ്രകാരമാണ് വ്യാജ പണപ്പിരിവുകാരെ ശിക്ഷിക്കുക. തടവും 2 - 5 ലക്ഷം ദിർഹം വരെ പിഴയുമാണ് ശിക്ഷ
Next Story