Begin typing your search...

ഇ-സേഫ്റ്റി ചൈൽഡ് പ്രൊട്ടക്ഷൻ പുരസ്‌കാരം ഹാബിറ്റാറ്റ് സ്‌കൂളിന്

ഇ-സേഫ്റ്റി ചൈൽഡ് പ്രൊട്ടക്ഷൻ പുരസ്‌കാരം ഹാബിറ്റാറ്റ് സ്‌കൂളിന്
X
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo

ഇ-സേഫ്റ്റി ചൈൽഡ് പ്രൊട്ടക്ഷൻ പുരസ്‌കാരം സ്വീകരിച്ച് ഹാബിറ്റാറ്റ് സ്‌കൂൾ. അബുദാബി അനന്തര ഈസ്റ്റേൺ മംഗ്രോവ്‌സിൽ നടന്ന ചൈൽഡ് വെൽ ബീയിങ് ഇൻ. എ. ഡിജിറ്റൽ വേൾഡ് കോൺഫറൻസിൽ വെച്ചാണ് പുരസ്‌കാരം സ്വീകരിച്ചത്. ഹാബിറ്റാറ്റ് സ്‌കൂൾ സി.ഇ.ഓ ആദിൽ സി.ടി., പ്രിൻസിപ്പൽ ബാല റെഡ്ഢി അമ്പാട്ടി, അബുദാബി ഫാമിലി കെയർ അതോറിറ്റി ഡയറക്ടർ ജനറൽ ഡോ. ബുഷ്‌റ അൽ മഅുല്ല, എമിറേറ്റ്സ് സെയ്ഫർ ഇന്റർനെറ്റ് സൊസൈറ്റി ചെയർമാൻ ഡോ. അബ്ദുല്ല മുഹമ്മദ് അൽമെഹ്യാസ് എന്നിവർ ചേർന്ന് പുരസ്‌കാരം ഏറ്റുവാങ്ങി.

കൂടാതെ ഹാബിറ്റാറ്റ് സ്‌കൂളിലെ സരിനാഹ് കാസി, ഐസ്‌ക്ക കൗസർ, നിജ അബ്ദുൽ ക്വാഡീർ എന്നീ മൂന്നു വിദ്യാർഥികളെ ഇ-സേഫ്റ്റി അംബാസഡറായി തിരഞ്ഞെടുത്തു. ഇവരുടെ 'സേഫ്റ്റി ഓഫ് ചിൽഡ്രൻ ഇൻ ദി ഡിജിറ്റൽ വേൾഡ്' എന്ന പ്രോജക്ടിന് പ്രത്യേക അംഗീകാരം ലഭിക്കുകയും ചെയ്തു. കുട്ടികളുടെ ഓൺലൈൻ സുരക്ഷയുടെ കാര്യത്തിൽ ഏറ്റവും മികച്ചത് ചെയ്യാൻ എപ്പോഴും ശ്രമിച്ചിരുന്നതായി ഹാബിറ്റാറ്റ് സ്‌കൂൾ മാനേജിങ് ഡയറക്ടർ ഷംസു സമാൻ അഭിപ്രായപ്പെട്ടു.

പങ്കെടുത്ത 48 സ്‌കൂളുകളിൽ നിന്ന് തിരഞ്ഞെടുത്ത മികച്ച 10 സ്‌കൂളുകളിൽ ഒന്നാണ് ഹാബിറ്റാറ്റ് സ്‌കൂൾ. ഏഴ് മാനദണ്ഡങ്ങളുടെ അടിസ്ഥാനത്തിലായിരുന്നു തിരഞ്ഞെടുപ്പ്. യു.എ.ഇ. സഹിഷ്ണുതാ സഹവർത്തിത്വ മന്ത്രി ശൈഖ് നഹ്യാൻ ബിൻ മുബാറക് അൽ നഹ്യാൻ ആയിരുന്നു മുഖ്യാതിഥി.

Ammu
Next Story
Share it