Begin typing your search...

യുഎഇയിൽ വരും ദിവസങ്ങളിൽ പൊടിക്കാറ്റിന് സാധ്യത

യുഎഇയിൽ വരും ദിവസങ്ങളിൽ പൊടിക്കാറ്റിന് സാധ്യത
X
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo

യു.എ.ഇയിലെ വിവിധ എമിറേറ്റുകളിൽ വരും ദിവസങ്ങളിൽ പൊടിക്കാറ്റിന് സാധ്യതയെന്ന് മുന്നറിയിപ്പ്. വായു ഗുണനിലവാരം അപകടകരമായ നിലയിലെത്തുമെന്നും മുന്നറിയിപ്പ് ഉണ്ട്. തിങ്കളാഴ്ച മുതൽ രൂപപ്പെടുന്ന പ്രതികൂല കാലാവസ്ഥയിൽ ചൂട് കൂടുമെന്നും ദേശീയ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം പ്രസ്താവനയിൽ അറിയിച്ചു. ദുബൈയിലും അബൂദബിയിലും പൊടിക്കാറ്റ് ശക്തമായിരിക്കും.

വ്യാഴാഴ്ച അബൂദബിയിൽ 48ഡിഗ്രി വരെ ചൂട് അനുഭവപ്പെടും. വടക്കു കിഴക്കൻ എമിറേറ്റുകളിൽ മണിക്കൂറിൽ 40കി. മീറ്റർ വേഗതയിൽ വരെ കാറ്റിനും സാധ്യതയുണ്ട്. വായു ഗുണനിലവാരം സംബന്ധിച്ച ആഗോള സൂചികയായ ഐ.ക്യൂ എയർ ഇൻഡക്‌സ് പ്രകാരമാണ് അപകടകരമായ നിലയിൽ അന്തീക്ഷ വായു മാറുമെന്ന് പറയുന്നത്. എന്നാൽ പൊടിക്കാറ്റ് കുറയുന്നതോടെ ഇത് മെച്ചപ്പെടുകയും ചെയ്യും. ചൂടും പൊടിക്കാറ്റും ശക്തമായതോടെ ഹുമിഡിറ്റിയും കൂടിയിട്ടുണ്ട്.

കഴിഞ്ഞ ആഴ്ചയിൽ ചില സ്ഥലങ്ങളിൽ ഹുമിഡിറ്റി 100ശതമാനം വരെ എത്തുമെന്ന് അധികൃതർ മുന്നറിയിപ്പ് നൽകിയിരുന്നു. അതേസമയം, വരും ദിവസങ്ങളിൽ ചില എമിറേറ്റുകളിൽ നേരിയ മഴക്കും സാധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം പറയുന്നു.

WEB DESK
Next Story
Share it