Begin typing your search...

ഇന്ത്യക്കാർക്ക് പ്രീ അപ്രൂവ്ഡ് വിസ പദ്ധതിയുമായി എമിറേറ്റ്സ് എയർലൈൻസ്

ഇന്ത്യക്കാർക്ക് പ്രീ അപ്രൂവ്ഡ് വിസ പദ്ധതിയുമായി എമിറേറ്റ്സ് എയർലൈൻസ്
X
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo

ഇന്ത്യക്കാർക്ക് ദുബൈയിലേക്ക് വരാൻ പ്രീ അപ്രൂവൽ വിസാ സംവിധാനവുമായി എമിറേറ്റ്സ് എയർലൈൻസ്. ഇത്തരത്തിൽ വിസയെടുക്കുന്നവർക്ക് ദുബൈ വിമാനത്താവളത്തിൽ ക്യൂ നിൽക്കാതെ നടപടിക്രമങ്ങൾ പൂർത്തിയാക്കാം. യു.കെ, യു.എസ് വിസയുള്ള ഇന്ത്യക്കാർക്കാണ് ഈ ആനുകൂല്യം.

ആറുമാസത്തെയെങ്കിലും കാലാവധിയുള്ള യു.കെ, യു.എസ് വിസയോ, യു.കെ റെസിഡൻസിയോ ഉള്ള ഇന്ത്യക്കാർക്കാണ് എമിറേറ്റ്സ് പ്രഖ്യാപിച്ച പ്രീ അപ്രൂവ്ഡ് വിസ ലഭിക്കുക. നേരത്തെ ഇത്തരം വിസകളുള്ള ഇന്ത്യക്കാർക്ക് ദുബൈയിൽ ഓൺഅറൈവൽ വിസ ലഭിക്കുമായിരുന്നു. ഇത് കൂടുതൽ എളുപ്പമാക്കുകയാണ് ഈ പദ്ധതി.

എമിറേറ്സ് വിമാനത്തിൽ ടിക്കറ്റെടുത്തവർക്ക് വെബ്സൈറ്റിലെ Manage an Existing booking വിഭാഗത്തിൽ വിസക്ക് അപേക്ഷ നൽകാം. പ്രീ അപ്രൂവൽ വിസയുമായി ദുബൈയിലെത്തുന്നവർക്ക് വിമാനത്താവളത്തിൽ ക്യൂ നിൽക്കാതെ തന്നെ നടപടികൾ പൂർത്തിയാക്കി പുറത്തിറങ്ങാം എന്നതാണ് സൗകര്യം.

WEB DESK
Next Story
Share it