ഡെലിവറി സേവനമേഖലയിൽ ഇലക്ട്രിക് ബൈക്കുകൾ നടപ്പിലാക്കാനൊരുങ്ങുന്നതായി ദുബായ് RTA
എമിറേറ്റിലെ ഡെലിവറി സേവനമേഖലയിൽ ഇലക്ട്രിക് ബൈക്കുകൾ നടപ്പിലാക്കാനൊരുങ്ങുന്നതായി ദുബായ് റോഡ്‌സ് ആൻഡ് ട്രാൻസ്‌പോർട്ട് അതോറിറ്റി (RTA) അറിയിച്ചു.പരിസ്ഥിതി സൗഹൃദ നടപടികൾ സ്വീകരിക്കുന്നതിന്റെ ഭാഗമായാണ് RTA ഡെലിവറി സേവന മേഖലയിൽ ഇലക്ട്രിക് ബൈക്കുകൾ നടപ്പിലാക്കുന്നത്. ഡെലിവറി സേവനമേഖലയിൽ ഉപയോഗിക്കാനുതകുന്ന രീതിയിലുള്ള ഒരു ഇ-ബൈക്ക് പരീക്ഷണാടിസ്ഥാനത്തിൽ നിർമ്മിക്കുന്നതിനുള്ള പ്രാരംഭ നടപടികൾ സ്വീകരിച്ചതായി RTA അറിയിച്ചിട്ടുണ്ട്. ഇത്തരം ബൈക്കുകൾക്ക് ഉപയോഗിക്കാനാകുന്ന രീതിയിലുള്ള ചാർജിങ്ങ് സ്റ്റേഷനുകൾ എമിറേറ്റിലുടനീളം പരീക്ഷണാടിസ്ഥാനത്തിൽ സ്ഥാപിക്കുന്നതിനുള്ള നടപടികളും ഈ പദ്ധതിയുടെ ഭാഗമായി വിഭാവനം ചെയ്‌തിട്ടുണ്ട്.
#Dubai's Roads and Transport Authority (RTA) unveiled a green initiative targeting delivery companies advocating a migration to eco-friendly electric bikes. pic.twitter.com/pcqhC2kivt
— Dubai Media Office (@DXBMediaOffice) December 21, 2023