മുപ്പത്തൊന്നാമത് അറേബ്യൻ ട്രാവൽ മാർക്കറ്റ് എക്സിബിഷൻ 2024 മെയ് 6 മുതൽ ആരംഭിക്കും
മുപ്പത്തൊന്നാമത് അറേബ്യൻ ട്രാവൽ മാർക്കറ്റ് എക്സിബിഷൻ 2024 മെയ് 6 മുതൽ ദുബായിൽ ആരംഭിക്കും. മേഖലയിലെ ഏറ്റവും പ്രധാനപ്പെട്ട ട്രാവൽ ആൻഡ് ടൂറിസം എക്സിബിഷനാണ് അറേബ്യൻ ട്രാവൽ മാർക്കറ്റ്. 2024 മെയ് 6-ന് ആരംഭിക്കുന്ന ഈ ടൂറിസം എക്സിബിഷൻ 2024 മെയ് 9 വരെ നീണ്ട് നിൽക്കും.
.@ATMDubai, the Middle East's leading event for inbound and outbound travel and tourism professionals, has unveiled its next theme: 'Empowering Innovation: Transforming Travel Through Entrepreneurship.' The 31st edition of the show will take place at @DWTCOfficial from 6 to 9 May… pic.twitter.com/okpWSlcqDl
— Dubai Media Office (@DXBMediaOffice) September 7, 2023
ദുബായ് വേൾഡ് ട്രേഡ് സെന്ററിൽ വെച്ചാണ് ഈ ട്രാവൽ ആൻഡ് ടൂറിസം പ്രദർശനം സംഘടിപ്പിക്കുന്നത്. ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള ടൂറിസം കേന്ദ്രങ്ങളെ പരിചയപ്പെടുത്തുന്നതും, ടൂറിസം, ഹോസ്പിറ്റാലിറ്റി മേഖലകളിലെ ഏറ്റവും മികച്ച ബ്രാൻഡുകളെ പരിചയപ്പെടുത്തുന്നതുമായ പ്രദർശനങ്ങൾ ഉൾപ്പെടുത്തിയാണ് ഈ എക്സിബിഷൻ ഒരുക്കുന്നത്.